പതിനെട്ടാം വയസിൽ ഒളിച്ചോട്ടം, ഡോക്ടറായെങ്കിലും ലഹരിക്ക് അടിമ

Tuesday 17 September 2024 1:47 AM IST

നെയ്യാറ്റിൻകര: 18-ാം വയസിൽ ഒളിച്ചോട്ടം. മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ. വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി. പ്രദേശവാസികൾ അത് സാക്ഷ്യപ്പെടുത്തുന്നു. നെയ്യാറ്റിൻകര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോൾ അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്. നെയ്യാറ്റിൻകര വഴുതുർ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ അച്ഛൻ. ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീകുട്ടിയുടെ അമ്മ. ഷാജിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷാജിയുടെ ശരവണ മൊബൈൽസ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാർ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടർന്ന് കോയമ്പത്തൂരിൽ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേർവഴിയായിരുന്നില്ല. മുൻകാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേർപിരിഞ്ഞു. ഒരുവർഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടറായത്. അവിടെ റെയിൽവേസ്റ്റേഷനു സമീപം വാടകവീട്ടിൽ താമസമാക്കി. ആശുപത്രിയിൽ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടിൽ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കി. എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിക്ക് ശ്രീക്കുട്ടി അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്.

'കാ​റി​ടി​ച്ച് ​കു​ഞ്ഞു​മോ​ളും​ ​ഫൗ​സി​യ​യും​ ​കാ​റി​ന്റെ​ ​ബോ​ണ​റ്റി​ന് ​മു​ക​ളി​ലേ​ക്കാ​ണ് ​ആ​ദ്യം​ ​വീ​ണ​ത്.​ ​സ്കൂ​ട്ട​ർ​ 10​ ​മീ​റ്റ​ർ​ ​ദൂ​രേ​ക്ക് ​തെ​റി​ച്ചു​പോ​യി.​ ​ഫാ​ത്തി​മ​ ​റോ​ഡി​ന്റെ​ ​വ​ശ​ത്തേ​ക്കും​ ​കു​ഞ്ഞു​മോ​ൾ​ ​കാ​റി​നു​ ​മു​ന്നി​ലേ​ക്കും​ ​വീ​ണു.​ ​നാ​ട്ടു​കാ​ർ​ ​ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ​ ​അ​ജ്മ​ൽ​ ​കാ​ർ​ ​പി​ന്നോ​ട്ടെ​ടു​ത്ത​ ​ശേ​ഷം​ ​കു​ഞ്ഞു​മോ​ളു​ടെ​ ​ശ​രീ​ര​ത്തി​ലേ​ക്ക് ​വീ​ണ്ടും​ ​ഇ​ടി​ച്ചു​നി​റു​ത്തി.​ ​സ്ത്രീ​ക​ള​ട​ക്കം​ ​നി​ല​വി​ളി​ച്ചെ​ങ്കി​ലും​ ​അ​ജ്മ​ൽ​ ​വീ​ണ്ടും​ ​ര​ണ്ട് ​ത​വ​ണ​ ​കാ​ർ​ ​പി​ന്നോ​ട്ടെ​ടു​ത്ത​ ​ശേ​ഷം​ ​ശ​രീ​ര​ത്തി​ലൂ​ടെ​ ​ക​യ​റ്റി​യി​റ​ക്കു​ക​യാ​യി​രു​ന്നു'.

- കെ.​ഐ.​ സ​ഞ്ജ​യ്,​ ​അ​നൂ​ർ​ക്കാ​വ് ​(​ദൃ​ക്‌​സാ​ക്ഷി)

'പ്ര​തി​ക​ൾ​ക്ക് ​കു​ഞ്ഞു​മോ​ളോ​ട് ​വൈ​രാ​ഗ്യ​മൊ​ന്നും​ ​ഉ​ള്ള​താ​യി​ ​വ്യ​ക്ത​മാ​യി​ട്ടി​ല്ല.​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ഡോ.​ ​ശ്രീ​ക്കു​ട്ടി​യു​ടെ​ ​ഐ​ഡ​ന്റി​റ്റി​ ​വെ​ളി​പ്പെ​ടാ​തി​രി​ക്കാ​ൻ​ ​സ്ഥ​ല​ത്ത് ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​നാ​ണ് ​കാ​ർ​ ​കു​ഞ്ഞു​മോ​ളു​ടെ​ ​ശ​രീ​ര​ത്തി​ലൂ​ടെ​ ​ഓ​ടി​ച്ചു​ക​യ​റ്റി​യ​തെ​ന്നാ​ണ് ​ല​ഭി​ച്ചി​ട്ടു​ള്ള​ ​വി​വ​രം'.

-​ ജ​ലീ​ൽ​ ​തോ​ട്ട​ത്തിൽ, ഡി​വൈ.​എ​സ്.​പി,​ ​ശാ​സ്താം​കോ​ട്ട