ഗുരുദേവസന്ദേശം ലോകത്തിന് വെളിച്ചം: കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

Tuesday 17 September 2024 1:48 AM IST

ശിവഗിരി : ലോകത്തിനു മുഴുവൻ വെളിച്ചം നല്കുന്നതാണ് ശ്രീനാരായണ ഗുരുദേവസന്ദേശമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. ആഗോള പ്രവാസി സംഗമത്തിന്റെ ഭാഗമായി 'ഗുരുദേവ ഫിലോസഫി ഈസ് എ ഗൈഡ് ഫോർ വേൾഡ് പീസ് "എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള അംബാസഡർമാരായി ഓരോ പ്രവാസിയും മാറണം. ഗുരു ഉപദേശിച്ച തീർത്ഥാടന അഷ്ടലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് നരേന്ദ്രമോദി സർക്കാരിന്റെ വിവിധ പദ്ധതികളെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലർ ഡോ. വി.പി. ജഗതിരാജ് അദ്ധ്യക്ഷത വഹിച്ചു. നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ, അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കെ.ജി. ബാബുരാജൻ (ബഹ്റിൻ), ടി.ടി.യേശുദാസ് ( യു.എ.ഇ), ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ, നളിനി മോഹൻ എന്നിവർ പങ്കെടുത്തു. ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ഡോ. സുരേഷ് കുമാർ മധുസൂദനൻ നന്ദിയും പറഞ്ഞു.

 ശി​വ​ഗി​രി​യിൽഇ​ന്ന്

​ആ​ഗോ​ള​ ​പ്ര​വാ​സി​ ​സം​ഗ​മ​ത്തി​ന്റെ​ ​ര​ണ്ടാം​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​രാ​വി​ലെ​ ​മ​ഹാ​സ​മാ​ധി​യി​ലെ​ ​വി​ശേ​ഷാ​ൽ​ ​ച​ട​ങ്ങു​ക​ൾ,​ 10​ന് ​ആ​ലു​വ​ ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​ന​ ​ശ​താ​ബ്‌​ദി​ ​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ആ​ലു​വ​ ​അ​ദ്വൈ​താ​ശ്ര​മം​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ധ​ർ​മ്മ​ചൈ​ത​ന്യ​ ​സ്വാ​ഗ​തം​ ​പ​റ​യും.​ ​ധ​ർ​മ്മ​സം​ഘം​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​വി​ശു​ദ്ധാ​ന​ന്ദ​ ​വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി​രി​ക്കും.​ ​വി​വി​ധ​ ​മ​ത​ങ്ങ​ളെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​സ്വാ​മി​ ​വി​വി​ക്താ​ന​ന്ദ​ ​സ​ര​സ്വ​തി​ ​(​ചി​ന്മ​യ​ ​മി​ഷ​ൻ​),​ ​സ്വാ​മി​ ​ആ​ത്മ​ചൈ​ത​ന്യ​ ​(​ശാ​ന്തി​ ​മ​ഠം​ ​കോ​ഴി​ക്കോ​ട്,​ ​ഹി​ന്ദു​മ​തം​),​ ​ഫാ​ദ​ർ​ ​കോ​ശി​ ​ജോ​ർ​ജ് ​വ​രി​ഞ്ഞ​വി​ള​ ​(​ക്രി​സ്‌​തു​മ​തം​),​ ​ഫൈ​സി​ ​ഓ​ണ​മ്പി​ള്ളി​ ​(​ഇ​സ്‌​ലാം​ ​മ​തം​),​ ​തി​യോ​സ​ഫി​ക്ക​ൽ​ ​സൊ​സൈ​റ്റി​ ​സെ​ക്ര​ട്ട​റി​ ​ദി​ന​ക​ര​ൻ​ ​(​ബ്ര​ഹ്മ​സ​മാ​ജം​),​ ​ക​മ​ലാ​ ​ന​രേ​ന്ദ്ര​ഭൂ​ഷ​ൺ​ ​(​ആ​ര്യ​സ​മാ​ജം​),​ ​മ​റി​യം​ ​ഇ​മ്മാ​നു​വ​ൽ​ ​മ​ഞ്ജു​ഷ​ ​(​യ​ഹൂ​ദ​ ​മ​തം​),​ ​ഡോ.​ ​അ​ജ​യ് ​ശേ​ഖ​ർ​ ​(​ബു​ദ്ധ​സ​മാ​ജം​)​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ക്കും.​ 1969​ ​ൽ​ ​ശാ​സ്താം​കോ​ട്ട​യി​ൽ​ ​ന​ട​ന്ന​ ​സ​ർ​വ്വ​ ​മ​ത​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഫാ​ദ​ർ​ ​ജ​സ്റ്റീ​ൻ​ ​പ​ന​യ്ക്ക​ൽ,​ ​കൊ​ച്ചി​ ​ആ​ലു​വ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ 50,​ 75,​ 100​-ാം​ ​വാ​ർ​ഷി​ക​വേ​ള​ക​ളി​ൽ​ ​സം​ബ​ന്ധി​ച്ച​ ​വി.​ ​ഡി.​ ​രാ​ജ​ൻ​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ക്കും.​ ​സ്വാ​മി​ ​ബോ​ധി​തീ​ർ​ത്ഥ​ ​ന​ന്ദി​ ​പ​റ​യും.​ ​ഉ​ച്ച​യ്ക്ക് 2​ന് ​ന​ട​ക്കു​ന്ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​വി.​ഡി.​സ​തീ​ശ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഡോ.​ ​പി.​ ​ച​ന്ദ്ര​മോ​ഹ​ൻ,​ ​ശ്രീ​നാ​രാ​യ​ണ​ ​ആ​ഗോ​ള​ ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​എ​സ്.​ ​ഹ​രീ​ഷ് ​കു​മാ​ർ,​ ​വൈ.​എ.​ ​റ​ഹിം​ ​(​ഇ​ന്ത്യ​ൻ​ ​അ​സോ​സി​യേ​ഷ​ൻ,​ ​ദു​ബാ​യ്),​ ​ഡോ.​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​(​ദു​ബാ​യ്),​ ​നെ​ടും​കു​ന്നം​ ​ഗോ​പാ​ല​കൃ​ഷ്ണ​‌​ൻ,​ ​രാ​ജേ​ന്ദ്ര​ ​ബാ​ബു​ ​(​ശ്രീ​നാ​രാ​യ​ണ​ ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ,​ ​ഹൈ​ദ​രാ​ബാ​ദ്),​ ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ ​എം.​ ​ലാ​ജി,​ ​ജി.​ഡി.​പി.​എ​സ്.​ ​മാ​തൃ​സ​ഭാ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​അ​നി​ത​ ​ശേ​ഖ​ർ,​ ​അ​നി​ൽ​ ​ത​ടാ​ലി​ൽ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ​ന​ന്ദി​ ​പ​റ​യും.