അവകാശങ്ങൾക്കായി വിശ്വകർമ്മജർ ഒന്നിക്കണം

Tuesday 17 September 2024 2:07 AM IST

തിരുവനന്തപുരം: സംഘടന ഏതായാലും അവകാശങ്ങൾ നേടാൻ വിശ്വകർമ്മജർ ഒന്നിക്കണമെന്ന് കേരള വിശ്വകർമ്മ സഭയുടെ സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണനും ജനറൽ സെക്രട്ടറി കെ.സി.വിക്രമ കുമാറും ആവശ്യപ്പെട്ടു.

. പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളൊന്നും സർക്കാർ പാലിച്ചിട്ടില്ല.ഡോ.പി.എൻ.ശങ്കരൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാത്തതും വിശ്വകർമ്മജരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ വൈകുന്നതും വിശ്വകർമ്മജരോടുള്ള തികഞ്ഞ അവഗണനയായി യോഗം വിലയിരുത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.എൻ.ചന്ദ്രമോഹൻ, മഹേശ്വരൻ,പ്രതാപൻ, പ്രദീപ് കുമാർ,മോഹനൻ എന്നിവരും പങ്കെടുത്തു.