എക്‌സിക്യൂട്ടീവ് എം.ബി.എ @ ഐ.ഐ.ടി, മദ്രാസ്
ഐ.ഐ.ടി മദ്രാസിലെ ഡിപ്പാർട്ടമെന്റ് ഒഫ് മാനേജ്മന്റ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് എം.ബി.എ പ്രോഗ്രാമിന് ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ടു വർഷത്തെ കോഴ്‌സിൽ വിദ്യാർത്ഥികളുടെ സൗകര്യം കണക്കിലെടുത്ത് അവധി ദിവസങ്ങളിലും ക്ലാസുകളുണ്ടാകും. Experiential, സംയോജിത കോഴ്‌സുകൾ , പ്രൊജക്ട് വർക്ക് എന്നിവയ്ക്ക് മുൻഗണന നൽകും. വിദേശത്തുനിന്നുള്ളവർക്കും എൻറോൾ ചെയ്യാം. അപേക്ഷകർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. 60 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയിരിക്കണം. www.doms.iitm.ac.in/emba.
2. ഡോക്ടറൽ പ്രോഗ്രാം @ എസ്.ആർ.എം യൂണിവേഴ്‌സിറ്റി
എസ്.ആർ.എം യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. നെറ്റ്, ഗേറ്റ് യോഗ്യതയുള്ളവർക്ക് പ്രതിമാസം 31000 രൂപയും, മറ്റുള്ളവർക്ക് 25000 രൂപയും ഫെലോഷിപ്പ് ലഭിക്കും. ബിരുദാനന്തര പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. www.srmist.edu.in.
3. അഗ്രിബിസിനസ് മാനേജ്‌മെന്റ് @ മാനേജ്, ഹൈദരാബാദ്
ഹൈദരാബാദിൽ രാജേന്ദ്രനഗറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റൻഷൻ മാനേജ്‌മെന്റിൽ (MANAGE) അഗ്രിബിസിനസ്സ് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം. മികച്ച പ്ലേസ്‌മെന്റുള്ള പ്രോഗ്രാമാണിത്. കാർഷിക, കാർഷിക അനുബന്ധ ബിരുദം 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഐ.ഐ.എമ്മിലേക്കുള്ള CAT 2024 സ്‌കോർ അടിസ്ഥാനത്തിലാണ് പ്രവേശനം. 2025 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. www.manage.gov.in.
4. പിഎച്ച്.ഡി @ ഐസർ ഭോപ്പാൽ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ച്, ഭോപ്പാലിൽ പിഎച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, എർത്ത് & എൻവയണ്മെന്റൽ സയൻസ്, ഫിസിക്‌സ്, എൻജിനിയറിംഗ് വിഷയങ്ങൾ, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നിവയിൽ ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. ഒക്ടോബർ 14 വരെ അപേക്ഷിക്കാം. www.iiserb.ac.in.
5. പിംസിൽ പി.ജി മെഡിക്കൽ കോഴ്‌സ്
പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ എം.ഡി, എം.എസ് പ്രോഗ്രാമിന് അപേക്ഷിക്കാം. നീറ്റ് പി.ജി റാങ്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. 21 വരെ അപേക്ഷിക്കാം. www.centacpuducherry.in.
നഴ്സിംഗ് ഓപ്ഷൻ 19വരെ
തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി. എസ്സി നഴ്സിംഗ് കോഴ്സിന് 19 നകം കോളേജ് ഓപ്ഷനുകൾ നൽകണം. ഒന്നാംഘട്ട അലോട്ട്മെന്റ് 20ന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്- www.lbscentre.kerala.gov.in വിവരങ്ങൾക്ക്: 0471-2560363, 364.