ആറൻമുള വള്ളംകളി ഇന്ന്

Wednesday 18 September 2024 12:00 AM IST

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറൻമുള വള്ളംകളി ഇന്ന് പമ്പാനദിയിൽ നടക്കും. രാവിലെ 9.30ന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് സത്രക്കടവിലേക്ക് ഘോഷയാത്രയോടെ ചടങ്ങുകൾക്ക് തുടക്കമാകും. ജില്ലാകളക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തും.

ഉച്ചയ്ക്ക് ഒന്നിന് എ ബാച്ച് പള്ളിയോടങ്ങളുടെയും തുടർന്ന് ബി ബാച്ച് പള്ളിയോടങ്ങളുടെയും മത്സര വള്ളംകളി നടക്കും. പരപ്പുഴ കടവ് മുതൽ സത്രക്കടവ് വരെയാണ് മത്സരം. രണ്ട് പതിറ്റാണ്ടിന് ശേഷം 52 പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ജലഘോഷയാത്രയാണ് ഇക്കുറി നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, ഗിരിരാജ് സിംഗ്, സംസ്ഥാന മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വീണാജോർജ്, സജി ചെറിയാൻ, പി.പ്രസാദ്, വി.എൻ വാസവൻ, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

ഒ​ഴി​വു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​മ്പോ​ൾ​ ​മാ​ന​ദ​ണ്ഡം​ ​പാ​ലി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​നി​ല​വി​ലു​ള്ള​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ചാ​ണ് ​പി.​എ​സ്.​സി​ക്ക് ​ഒ​ഴി​വ് ​റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്ന​തെ​ന്ന് ​വ​കു​പ്പു​മേ​ധാ​വി​ക​ൾ​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​-​ഭ​ര​ണ​ ​പ​രി​ഷ്കാ​ര​ ​വ​കു​പ്പി​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ ​ഒ​ഴി​വു​ക​ൾ​ ​പി​ന്നീ​ട് ​റ​ദ്ദാ​ക്കു​ന്ന​ത് ​കേ​സു​ക​ൾ​ക്കും​ ​ത​ർ​ക്ക​ങ്ങ​ൾ​ക്കും​ ​വ​ഴി​വ​ച്ച് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​തി​രി​യു​ന്ന​തി​ന് ​കാ​ര​ണ​മാ​കും.​ ​ഓ​ഗ​സ്റ്റ് 22​-​നാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച് ​സ​ർ​ക്കു​ല​ർ​ ​പു​റ​ത്തി​റ​ക്കി​യ​ത്. കോ​ട​തി​ക​ളി​ലും​ ​ട്രി​ബ്യൂ​ണ​ലു​ക​ളി​ലും​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​സ​ത്യ​വാ​ങ്മൂ​ലം​ ​ഫ​യ​ൽ​ചെ​യ്യു​മ്പോ​ൾ​ ​യ​ഥാ​ർ​ത്ഥ​ ​വ​സ്തു​ത​ക​ൾ​ ​ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​തി​ൽ​ ​അ​തീ​വ​ശ്ര​ദ്ധ​ ​പു​ല​ർ​ത്ത​ണം. സ​ർ​ക്കാ​ർ​ ​ക​ക്ഷി​യാ​കു​ന്ന​ ​കേ​സു​ക​ളി​ൽ​ ​വ​സ്തു​ത​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തു​ന്ന​തി​നാ​ൽ​ ​വി​ധി​ന്യാ​യ​ങ്ങ​ൾ​ ​ച​ട്ട​ങ്ങ​ൾ​ക്കും​ ​വ്യ​വ​സ്ഥ​ക​ൾ​ക്കും​ ​എ​തി​രാ​കു​ന്നു.​ ​അ​ത് ​വ്യ​വ​സ്ഥ​ക​ളും​ ​ച​ട്ട​ങ്ങ​ളും​ ​മ​റി​ക​ട​ന്ന് ​ഹ​ർ​ജി​ക്കാ​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അ​നു​വ​ദി​ക്കു​ന്ന​തി​ലേ​ക്ക് ​സ​ർ​ക്കാ​രി​നെ​ ​ന​യി​ക്കും.​ ​വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​പൊ​തു​ച​ട്ട​ങ്ങ​ളി​ലും​ ​വ്യ​വ​സ്ഥ​ക​ളി​ലും​ ​ഇ​ള​വു​ക​ള​നു​വ​ദി​ക്കു​ന്ന​ ​സാ​ഹ​ച​ര്യം​ ​സ​ർ​ക്കാ​ർ​ ​ഗൗ​ര​വ​മാ​യി​ട്ടാ​ണ് ​കാ​ണു​ന്ന​തെ​ന്നും​ ​സ​ർ​ക്കു​ല​റി​ലു​ണ്ട്.

വി​ജി​ല​ൻ​സ് ​സം​ഘ​ത്തെ ഇ​ന്ന് ​നി​ശ്ച​യി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​നം,​ ​കൈ​ക്കൂ​ലി​യ​ട​ക്കം​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ​ ​അ​ജി​ത്കു​മാ​റി​നെ​തി​രെ​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​നു​ള്ള​ ​വി​ജി​ല​ൻ​സ് ​സം​ഘ​ത്തെ​ ​ഇ​ന്ന് ​നി​ശ്ച​യി​ച്ചേ​ക്കും. വി​ജി​ല​ൻ​സ് ​മേ​ധാ​വി​ ​യോ​ഗേ​ഷ് ​ഗു​പ്ത​ ​അ​വ​ധി​ ​ക​ഴി​ഞ്ഞ് ​ഇ​ന്ന് ​ഓ​ഫീ​സി​ലെ​ത്തും.​ ​വി​ജി​ല​ൻ​സി​ന്റെ​ ​പ്ര​ത്യേ​ക​ ​യൂ​ണി​റ്റി​ന് ​അ​ന്വേ​ഷ​ണം​ ​കൈ​മാ​റാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​ഇ​-​മെ​യി​ലാ​യി​ ​ന​ൽ​കി​യ​ ​പ​രാ​തി​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​സ​ർ​ക്കാ​രി​ന് ​കൈ​മാ​റി​യി​രു​ന്നു.​ ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന് ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​ല​ഭി​ച്ച​തോ​ടെ​യാ​ണ് ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ.​ ​വി​ജി​ല​ൻ​സി​ന് ​ല​ഭി​ക്കു​ന്ന​ ​പ​രാ​തി​ക​ളി​ൽ​ ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം​ ​നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ​ല​ളി​ത​കു​മാ​രി​ ​കേ​സി​ൽ​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ​ ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം​ ​സ​ർ​ക്കാ​രി​ന് ​ത​ട​യാ​നാ​വി​ല്ല.​ ​അ​തി​ൽ​ ​കു​റ്റം​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​പെ​രു​മാ​റ്റ​ച്ച​ട്ട​ ​ലം​ഘ​നം​ ​മാ​ത്ര​മാ​ണ് ​ക​ണ്ടെ​ത്തു​ന്ന​തെ​ങ്കി​ൽ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ക്ക് ​സ​ർ​ക്കാ​രി​നോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യാം.​ ​എ.​ഡി.​ജി.​പി​ക്കെ​തി​രെ​ ​പി.​വി.​അ​ൻ​വ​ർ​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ളി​ലെ​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ഡി.​ജി.​പി​ ​ഷേ​ഖ് ​ദ​ർ​വേ​ഷ് ​സാ​ഹി​ബും​ ​സ​ർ​ക്കാ​രി​ന് ​ശു​പാ​ർ​ശ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.