ഇന്ത്യയ്ക്ക് പുതിയ ലോകക്രമം സൃഷ്ടിക്കാനാവും :ടി.പി.ശ്രീനിവാസൻ
ശിവഗിരി:പ്രവാസികളുടെ സഹകരണത്തോടെ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ പറഞ്ഞു.. ശിവഗിരിയിൽ നടന്ന ആഗോള പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1945ൽ ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായപ്പോൾ യുദ്ധക്കെടുതികളെ അതിജീവിച്ചു പുതിയ ലോകം സൃഷ്ടിക്കാമെന്നുള്ള പ്രതീക്ഷയായിരുന്നു ലോകരാഷ്ട്രങ്ങൾക്ക് ഉണ്ടായിരുന്നത് . എന്നാൽ കഴിഞ്ഞ 77 വർഷങ്ങളിലായി 800 യുദ്ധങ്ങൾ ഉണ്ടായി . . ഐക്യരാഷ്ട്ര സംഘടന ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുകയാണ് .21-ാം നൂറ്റാണ്ടിലെ ഒരു യുദ്ധവും അവസാനിക്കുന്നില്ല. ഐക്യരാഷ്ട്ര സംഘടനയ്ക്ക് സ്വാധീനമുണ്ടായിരുന്ന കാലത്തു യുദ്ധങ്ങൾ തുടർന്ന് പോയെങ്കിലും സ്ഥാപിതലക്ഷ്യം പൂർണ്ണമായും പാലിക്കപ്പെട്ടില്ല
ഗാസ യുദ്ധവും റഷ്യ- യുക്രൈൻ യുദ്ധവും ഉൾപ്പെടെ പത്തോളം യുദ്ധങ്ങൾ ഇന്ന് ലോകത്ത് നടക്കുന്നുണ്ട് . അർമേനിയയും അസർബൈജാനുമായി യുദ്ധം നടക്കുന്നു. . വീറ്റോ അധികാരമുള്ള ശക്തികൾ യുദ്ധം നടത്തുമ്പോൾ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല . സമാധാനത്തിനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട് . ഐക്യരാഷ്ര സംഘടനയിൽ വീറ്റോ ഇല്ലാത്ത സ്ഥിരാംഗമായാൽ ആ രാജ്യങ്ങൾക്ക് പ്രത്യേകിച്ച് യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും .ശ്രീനിവാസൻ പറഞ്ഞു .
ഫോട്ടോ: ശിവഗിരിയിൽ നടന്ന പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ സംസാരിക്കുന്നു.