ഈ ഓണത്തിനും പതിവ് തെറ്റിച്ചില്ല, വിറ്റഴിച്ചത് കോടികളുടെ മദ്യം; ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ ഔട്ട്‌ലെറ്റിന്

Wednesday 18 September 2024 4:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വർദ്ധന. ഈ വർഷം 818.21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ മാസം ആറ് മുതൽ 17വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

ഈ വർഷം ഓണം മദ്യം വിൽപ്പനയിൽ മുന്നിൽ മലപ്പുറത്തെ തിരൂർ ബെവ്കോ ഔട്ട്‌ലെറ്റാണ്. ഇവിടെ 5.59 കോടിരൂപയുടെ മദ്യം 10ദിവസത്തിനിടെ വിറ്റഴിച്ചു. കരുനാഗപ്പള്ളി ബെവ്കോ ഔട്ട്‌ലെറ്റാണ് 5.14 കോടിയുടെ മദ്യം വിറ്റഴിച്ച് രണ്ടാമത്തെത്തി. തിരുവനന്തപുരം പവർ ഹൗസ് റോഡ് ബെവ്കോ ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 5.01 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.