മല കയറുന്നതിനിടെ നെഞ്ചുവേദന; ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

Wednesday 18 September 2024 5:16 PM IST

പത്തനംതിട്ട: ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്ക് പോയ സിപിഒ കുഴഞ്ഞുവീണ് മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ് (28) മരിച്ചത്.

നീലിമല വഴി മലകയറുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.