ഉത്തരവ് നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം

Thursday 19 September 2024 4:24 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരണം വിലക്കിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം നടപടി തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ അടിയന്തര യോഗം ചേർന്നു. നാലു നടപ്പന്തലിലും വീഡിയോ ചിത്രീകരണം അനുവദിക്കില്ല. ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള വീഡിയോ ചിത്രീകരണവും അനുവദിക്കില്ല. വിലക്ക് ലംഘിച്ച് വീഡിയോ ചിത്രീകരിച്ചാൽ പൊലീസ് സഹായം തേടും. ഗുരുവായൂർ ക്ഷേത്രം പ്രത്യേക സുരക്ഷാ മേഖലയാണ്. ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ അടങ്ങിയ ബോർഡുകൾ നാലു നടപ്പന്തലിലും സ്ഥാപിക്കും. ഉത്തരവിന്റെ സാരാംശം അനൗൺസ്‌മെന്റ് വഴി ഭക്തജനങ്ങളെ അറിയിക്കും.