ശാരദാ മുരളീധരൻ കെ-റെയിൽ ചെയർമാൻ

Friday 20 September 2024 4:55 AM IST

തിരുവനന്തപുരം: ചീഫ്സെക്രട്ടറി ശാരദാ മുരളീധരനെ കെ-റെയിലിന്റെ ചെയർമാനും ഡയറക്ടറുമായി നിയമിച്ചു. ധനവകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനെ ഡയറക്ടർ ബോർഡംഗമാക്കി. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രബീന്ദ്രകുമാർ അഗർവാളിന് പകരമാണിത്.