ചെസ് ഒളിമ്പ്യാഡ് : ഇന്ത്യൻ ടീമുകൾ മുന്നേറ്റം തുടരുന്നു
Thursday 19 September 2024 10:42 PM IST
ബുഡാപെസ്റ്റ് : ഹംഗറിയിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽ ഏഴ് റൗണ്ടുകൾ പിന്നിട്ടപ്പോഴും ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യൻ ടീമുകൾ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓപ്പൺ വിഭാഗം ഏഴാം റൗണ്ടിൽ ഇന്ത്യൻ ടീം ചൈനയെ 2.5-1.5 എന്ന സ്കോറിന് തോൽപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ നാലു താരങ്ങളിൽ ഡി.ഗുകേഷ് വേയ് യിയെ തോൽപ്പിച്ചപ്പോൾ മറ്റ് മൂന്നുമത്സരങ്ങൾ സമനിലയിലായി. വനിതകളിൽ ഇന്ത്യ 3-1ന് ജോർജിയയെയാണ് തോൽപ്പിച്ചത്. വൈശാലി, വന്ദിക എന്നിവർ വിജയം നേടിയപ്പോൾ മറ്റ് രണ്ട് ഗെയിമുകൾ സമനിലയിലായി.