ഷൂക്കൂർ വധക്കേസ് സി.പി.എമ്മിന്റെ പങ്ക് പുറത്ത്: ചെന്നിത്തല

Friday 20 September 2024 12:39 AM IST

തിരുവനന്തപുരം: കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ സി.പി.എം നേതൃത്വത്തിനുള്ള പങ്ക് ഷുക്കൂർ വധക്കേസിലെ കോടതി വിധിയിലൂടെ പുറത്തായെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള കാടൻ ഗോത്രബോധത്തിന്റെ പക നിറഞ്ഞ മനസാണ് സി.പി.എം നേതൃത്വത്തിനുള്ളത്. ഗൂഢാലോചന കുറ്റത്തിൽ നിന്ന് പി.ജയരാജയനെയും ടി.വി രാജേഷിനെയും ഒഴിവാക്കാനാവില്ലെന്ന കോടതി വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.