സഹപാഠി സംഗമം

Saturday 21 September 2024 12:11 AM IST
സഹപാഠി സo ഗമത്തിൽ ശശികുമാർ പുറമേരിയുടെ പുസ്തകം നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു പ്രകാശനം ചെയ്യുന്നു

വടകര: തഴക്കര എം.എസ്.എസ് ബി.ടി.എസ് 1980-82 81-83 ബാച്ച് സഹപാഠികളുടെ സംഗമം പുസ്തക പ്രകാശന വേദിയായി. സഹപാഠികളടെ സംഗമം വടകര നഗരസഭാ ചെയർ പേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ ശശികുമാർ പുറമേരി എഴുതിയ പറയാൻ മറന്ന അനുഭവങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ഇ.കെ.അജിത് പുസ്തകം ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയർമാൻ പി.കെ.സതീശൻ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ മരണമടഞ്ഞ സഹപാഠികളെ അനുസ്മരിച്ചു. എ.പി.രാമകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിജയകുമാ൪, ശ്രീനി എടച്ചേരി, പി.രജനി എന്നിവർ പ്രസംഗിച്ചു. സി.എച്ച്.പ്രഭാകരൻ സ്വാഗതവും ശശികുമാർ പുറമേരി നന്ദിയും പറഞ്ഞു.