ഒരു പവന്റെ ആഭരണം വാങ്ങാൻ 60000 രൂപയും പോര,​ വില കുതിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്

Saturday 21 September 2024 8:17 PM IST

തിരുവന്തപുരം: കേരളത്തിൽ സ്വർണത്തിന്റെ വില റെക്കാഡ് ഉയരത്തിൽ. രണ്ട് ദിവസത്തിനിടെ സ്വർണത്തിന് കൂടിയത് 1080 രൂപയാണ്. 55680 രൂപയാണ് സ്വർണത്തിന് ഇന്നത്തെ വില. എന്നാൽ ഇ​പ്പോ​ഴ​ത്തെ​ ​വി​ല​യി​ൽ​ ​പ​ണി​ക്കൂ​ലി​യും​ ​ച​ര​ക്ക് ​സേ​വ​ന​ ​നി​കു​തി​യും​(​ജി.​എ​സ്.​ടി​)​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​രു​ ​പ​വ​ൻ​ ​വാ​ങ്ങു​മ്പോ​ൾ​ 60,217​ ​രൂ​പ​യാ​കും.​ ​പ​ല​ ​ജു​വ​ല​റി​ക​ളും​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ​മേ​ൽ​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​മു​ത​ൽ​ ​പ​ണി​ക്കൂ​ലി​യാ​ണ് ​ഈ​ടാ​ക്കു​ന്ന​ത്.​ ​മൂ​ന്ന് ​ശ​ത​മാ​ന​മാ​ണ് ​ജി.​എ​സ്.​ടി.

ആ​ഗോ​ള​ ​വി​പ​ണി​യു​ടെ​ ​ചു​വ​ടു​പി​ടി​ച്ചാണ് ​കേ​ര​ള​ത്തി​ലും​ ​സ്വ​ർ​ണ​ ​വി​ല​ ​റെ​ക്കാ​ഡ് ​ഉ​യ​ര​ത്തി​ലെ​ത്തിയത്. ഗ്രാ​മി​ന്റെ​ ​വി​ല​ 75​ ​രൂ​പ​ ​വ​ർ​ദ്ധ​ന​യോ​ടെ​ 6,960​ ​രൂ​പ​യി​ലെ​ത്തി.​ ​ക​ഴി​ഞ്ഞ​ ​മേ​യ് 20​ ​ന് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​പ​വ​ന് 55,120​ ​രൂ​പ​യെ​ന്ന​ ​റെ​ക്കാ​ഡാ​ണ് ​ഇ​ന്ന് ​ ​സ്വ​ർ​ണം​ ​മ​റി​ക​ട​ന്ന​ത്.​ 24​ ​കാ​ര​റ്റ് ​ത​നി​ ​ത​ങ്ക​ത്തി​ന്റെ​ ​വി​ല​ ​കി​ലോ​ഗ്രാ​മി​ന് 77​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​അ​ടു​ത്തെ​ത്തി.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​സ്വ​ർ​ണ​ ​വി​ല​ ​ഔ​ൺ​സി​ന് 2,622​ ​ഡോ​ള​ർ​ ​വ​രെ​ ​ഉ​യ​ർ​ന്ന​താ​ണ് ​ക​രു​ത്താ​യ​ത്. ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഇ​ന്ത്യ​യും​ ​ചൈ​ന​യു​മ​ട​ക്ക​മു​ള്ള​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​സ്വ​ർ​ണ​ ​ശേ​ഖ​രം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തും​ ​വി​ല​ ​കൂ​ടാ​ൻ​ ​കാ​ര​ണ​മാ​യി.​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷം​ ​ശ​ക്ത​മാ​കു​ന്ന​തി​നാ​ൽ​ ​സു​ര​ക്ഷി​ത​ ​നി​ക്ഷേ​പ​മെ​ന്ന​ ​നി​ല​യി​ൽ​ ​സ്വ​ർ​ണ​ത്തി​ന് ​പ്രി​യം​ ​കൂ​ടു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വാ​രം​ ​ ​ ​അ​മേ​രി​ക്ക​യി​ലെ​ ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​മു​ഖ്യ​പ​ലി​ശ​ ​നി​ര​ക്ക് ​അ​ര​ ​ശ​ത​മാ​നം​ ​കു​റ​ച്ച​തും​ ​സ്വ​ർ​ണ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ആ​വേ​ശം​ ​പ​ക​ർ​ന്നു.

Advertisement
Advertisement