തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ ; അന്വേഷണ റിപ്പോർട്ട് ഡി ജി പിക്ക് സമർപ്പിച്ചു

Saturday 21 September 2024 9:33 PM IST

തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി അജിത്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തി യ അന്വേഷണ റിപ്പോർട്ട് ഡി,​ജി,​പിക്ക് സമർപ്പിച്ചു. അഞ്ചുമാസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒരാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിൽ ഇപ്പോഴാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.. സീൽ ചെയ്ത കവറിൽ 600 പേജുള്ള റിപ്പോർട്ട് മെസഞ്ചർ വഴിയാണ് ഡി,​ജി,​പിയുടെ ഓഫീസിൽ എത്തിച്ചത്. എന്നാൽ ഡി.ജി.പി ഓഫീസിൽ ഇല്ലാത്തതിനാൽ നാളെ മാത്രമേ അദ്ദേഹം റിപ്പോർ‌ട്ട് പരശോധിക്കൂ എന്നാണ് വിവരം.

അതേസമയം 24​ന് ​മു​മ്പ് ​അന്വേഷണ റി​പ്പോ​ർ​ട്ട് ​ന​ൽ​കാൻഉ​ത്ത​ര​വി​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ഇന്ന് രാവിലെ ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചിരുന്നു.​ ​അ​ന്വേ​ഷ​ണം​ ​നീ​ണ്ടു​പോ​കു​ന്ന​തി​ൽ​ ​അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന​ ​ആ​ക്ഷേ​പം അദ്ദേഹം ​ ​ത​ള​ളി. ആ​ർ.​എ​സ്.​എ​സ് ​നേ​താ​ക്ക​ളു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തു​ക​യും​ ​പൂ​രം​ ​അ​ല​ങ്കോ​ല​പ്പെ​ട്ട​പ്പോ​ൾ​ ​തൃ​ശൂ​രി​ൽ​ ​കാ​ഴ്ച​ക്കാ​ര​നാ​യി​ ​നി​ൽ​ക്കു​ക​യും​ചെ​യ്ത അ​ജി​ത് ​കു​മാ​റി​നെ​ ​ക്ര​മ​സ​മാ​ധാ​ന​ ​ചു​മ​ത​ല​യി​ൽ​ ​നി​ന്ന് ​മാ​റ്റി​നി​റു​ത്ത​ണ​മെ​ന്ന​ ​ഘ​ട​ക​ക​ക്ഷി​യാ​യ​ ​സി.​പി.​ഐ.​യു​ടെ​ ​ആ​വ​ശ്യം​ ​മു​ഖ്യ​മ​ന്ത്രി​ ​നി​രാ​ക​രി​ച്ചു.​ ​

ഏ​പ്രി​ൽ​ 21​നാ​ണ് ​പൂ​രം​ ​ക​ല​ക്ക​ൽ​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ത്ത​ര​വി​ട്ട​ത്.​ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു​ ​നി​ർ​ദ്ദേ​ശം.​ ​അ​ഞ്ചു​മാ​സ​മാ​യി​ട്ടും​ ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്നു​ ​മാ​ത്ര​മ​ല്ല,​ ​അ​ന്വേ​ഷ​ണം​ ​ഇ​ല്ലെ​ന്ന് ​പൊ​ലീ​സ് ​വി​വ​രാ​വ​കാ​ശ​ ​മ​റു​പ​ടി​ ​ന​ൽ​കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ,​ ​അ​ന്വേ​ഷ​ണം​ ​ന​ല്ല​രീ​തി​യി​ൽ​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് ​ത​രാ​ത്ത​ത് ​എ​ന്താ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​അ​ന്വേ​ഷി​ച്ച​ ​ഘ​ട്ട​ത്തി​ലാ​ണ് ​കു​റ​ച്ചു​ ​കൂ​ടി​ ​സ​മ​യം​ ​വേ​ണ​മെ​ന്ന് ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​അ​പ്പോ​ഴാ​ണ് 24​ന് ​മു​മ്പ്പൂ​ർ​ത്തി​യാ​ക്കി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്ന് ​ഉ​ത്ത​ര​വി​ട്ട​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ,​ ​അ​ക്കാ​ര്യം​ ​പ​റ​യാ​തെ​ ​വി​വ​രാ​വ​കാ​ശ​ ​മ​റു​പ​ടി​ ​കൊ​ടു​ത്ത​ത് വ​സ്തു​ത​ക​ൾ​ ​അ​നു​സ​രി​ച്ചി​ല്ല.​ ​അ​ക്കാ​ര്യം​ ​ബോ​ധ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് ​പൊ​ലീ​സ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​റെ​ ​മാ​റ്റി​നി​ർ​ത്തി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.