അങ്കണവാടി കെട്ടിടം ഉദ്ഘാടനം

Sunday 22 September 2024 12:08 AM IST

പന്തളം : 20 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച തുമ്പമൺ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ 68-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പന്തളം ബ്ലോക്ക് പ്രസിഡന്റ് പോൾ രാജൻ നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ രേഖ അനിൽ അദ്ധ്യക്ഷതവഹിച്ചു. കെട്ടിടം നിർമ്മിക്കുന്നതിന് സൗജന്യമായി നാല് സെന്റ് സ്ഥലം നൽകിയ മാത്യു അലക്‌സ്, ലീലാമ്മ മാത്യു,പോത്തുകണ്ടത്തിൽ എന്നിവരെ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ ആദരിച്ചു. ബി.എസ്.അനീഷ്‌മോൻ ,ലാലിജോൺ, തോമസ് ടി വർഗ്ഗീസ്, ഗീതാറാവു, ബീന വർഗീസ്, രാജു സക്കറിയ, സി.കെ.സുരേന്ദ്രൻ, ഉമ്മൻ ചക്കാലയിൽ, അജിത് സുരേഷ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement