ജംഷഡ്‌പൂരിന് രണ്ടാം ജയം

Sunday 22 September 2024 7:00 AM IST

കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ജംഷഡ്‌പൂർ എഫ്.സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മുംബ‌യ് സിറ്റിയെ കീഴടക്കി. ജാവി ഹെർണാണ്ടസിന്റെ ഇരട്ടഗോളുകളാണ് ജംഷഡ്‌പൂരിന് ജയമൊരുക്കിയത്. ജോർദാൻ മുറെ ഒരു ഗോൾ നേടി. 18-ാം മിനിട്ടിൽ നികോസ് കരേലിസിലൂടെ മുംബയ്‌യാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. വാൻ നിയിഫാണ് മുംബയ്‌യുടെ മറ്റൊരു സ്‌കോറർ. ആദ്യ മത്സരത്തിൽജംഷഡ്‌പൂർ ഗോവ എഫ്.സിയെ കീഴടക്കിയിരുന്നു.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ നിശ്ചിത സമയത്ത് 1 ഗോളിന്റെ ലീഡിൽ ജയമുറപ്പിച്ചിരുന്ന മുഹമ്മദൻസ് സ്‌പോർട്ടിംഗിനെ രണ്ടാം പകുതിയുടെ അധിക സമയത്ത് (90+4) സാദികു നേടിയ പെനാൽറ്റി ഗോളിലൂടെ ഗോവ എഫ്.സി സമനിലയിൽ പിടിച്ചു. മുഹമ്മദൻസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 66-ാംമിനിട്ടിൽ പെനാൽറ്റി ഗോളാക്കി അലക്സിസ് ഗോമസാണ് ആതിഥേയർക്ക് ആദ്യം ലീഡ് നൽകിയത്.

Advertisement
Advertisement