അഖിലേന്ത്യാ സഹകരണ വാരാഘോഷം കളമശേരിയിൽ

Wednesday 25 September 2024 1:48 AM IST

കൊച്ചി: അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബർ 14 മുതൽ 20 വരെ കളമശേരിയിൽ നടക്കും. സമാപന സമ്മേളനം 20ന് മലപ്പുറത്ത്. ജില്ലയിലെ സഹകരണ ഭാരവാഹികളും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്ത സ്വാഗതസംഘം യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ അംഗം വി.എം. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ 36 സർക്കിളുകൾ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ സർക്കിളുകളും പങ്കെടുക്കുമെന്ന് സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ പറഞ്ഞു.

യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ സെക്രട്ടറി എം.പി. രജിത്കുമാർ,കേരളബാങ്ക് പ്രതിനിധി അഡ്വ. പുഷ്പാ ദാസ്, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മായിൽ, മിൽമ ചെയർമാൻ എം.ടി. ജയൻ, ഇന്ദിരാഗാഗ്ധി സഹകരണ ആശുപത്രി പ്രതിനിധി അജയ് തറയിൽ, ടി.എസ് ഷൺമുഖദാസ്, ടി.സി. ഷിബു, കെ.പി. ബേബി, സഹകരണ സംഘംജോയിന്റ് രജിസ്ട്രാർ ബിന്ദുമേനോൻ,ജോയിന്റ് രജിസ്ട്രാർ (ജനറൽ) ജോസാൻ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement