നഴ്സിംഗ് കൗൺസിൽ തിരഞ്ഞെടുപ്പിലേക്ക്
Wednesday 25 September 2024 1:23 AM IST
തിരുവനന്തപുരം: കേരള നഴ്സിംഗ് കൗൺസിൽ അംഗങ്ങളുടെ അഞ്ചുവർഷത്തെ കാലാവധി ഇന്നലെ പൂർത്തിയായി. അടുത്ത കൗൺസിലിനെ തിരഞ്ഞെടുക്കുന്നത് വരെ നിലവിലുള്ളവർ തുടരും. അതേസമയം തിരഞ്ഞെടുപ്പ് നടപടികളിലേക്ക് സർക്കാരും കടന്നു. കാലാവധി പൂർത്തിയായതായി ചൂണ്ടിക്കാട്ടി നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ ആരോഗ്യവകുപ്പിന് നൽകിയ കത്ത് നിയമവകുപ്പിന് കൈമാറി. നിയമവകുപ്പിൽ നിന്നാണ് വരണാധികാരിയെ നിശ്ചയിക്കുന്നത്. ആരോഗ്യവകുപ്പും കൗൺസിൽ അംഗങ്ങളും തമ്മിലുള്ള ശീതയുദ്ധം തുടരുന്നതിനിടെ തിരഞ്ഞെടുപ്പ് നടപടികളിൽ കാലതാമസം വേണ്ടെന്നാണ് സർക്കാർ നിലപാട്. വിവിധ വിഭാഗങ്ങളിൽ നിന്ന് 9 പേരെയാണ് തിരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ കേരള ഗവ.നഴ്സസ് അസോസിയേഷൻ ഒരു നോമിനിയും കൗൺസിലിൽ അംഗമാകും. ഇതിൽ നിന്ന് സർക്കാർ പ്രസിഡന്റിനെ നിശ്ചയിക്കും.