മൺറോ തുരുത്തിൽ 21കാരൻ മുങ്ങിമരിച്ചു, അപകടം സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ
Thursday 26 September 2024 4:40 PM IST
കൊല്ലം: കൊല്ലം മൺറോ തുരുത്തിൽ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ചവറ സ്വദേശി അജ്മലാണ് (21)ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം മൺറോ തുരുത്തിൽ പുളിമൂട്ടിൽ പാലത്തിന് സമീപം കുളിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവം നടന്നയുടനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്തെത്തുകയായിരുന്നു. ഒടുവിൽ ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.