അൻവർ എം.എൽ.എയുടെ കോലം കത്തിച്ച് പ്രതിഷേധം
Saturday 28 September 2024 12:02 AM IST
കോഴിക്കോട് : മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ വിമർശനങ്ങളുമായി രംഗത്തുവന്ന പി.വി അൻവർ എം.എൽ.എയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങണമെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. നഗരത്തിൽ മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഇടതുമുന്നണിയെ വഞ്ചിച്ച് സി.പി.എമ്മിനെതിരെ നുണ പ്രചരിപ്പിക്കുന്ന അൻവറിന്റെ കോലം പ്രവർത്തകർ കത്തിച്ചു. പൊതുയോഗത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.പ്രദീപ് കുമാർ, കെ.കെ.ലതിക, ജില്ലാ കമ്മിറ്റി അംഗം കെ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.