മുഖ്യമന്ത്രി രാജി വെക്കണം : കെ. മുരളീധരൻ

Saturday 28 September 2024 1:56 AM IST

തൃശൂർ: അൻവറും വേണ്ട, സി.പി.ഐയും വേണ്ട, സുനിൽകുമാറും വേണ്ട എന്ന രീതിയിലേക്ക് പിണറായി വിജയൻ മാറിയെന്ന് കെ. മുരളീധരൻ. അൻവർ പറഞ്ഞ കാര്യങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും ആവർത്തിച്ചു.