ഭാരത സംസ്കാരത്തിൽ അഭിമാനിക്കണം

Sunday 29 September 2024 2:37 AM IST

പെരുമ്പാവൂർ: ഭാരതത്തിൻറെ പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനംകൊള്ളുന്ന യുവതലമുറ വളർന്നു വരണമെന്ന് സമാജിക് സമരസത സംയോജക് വി.കെ. വിശ്വനാഥൻ പറഞ്ഞു. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് കുന്നത്തുനാട് താലൂക്ക് വാർഷിക സമ്മേളനവും കുടുംബ സംഗമവും പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് ജി. ശിവരാമൻ നായർ അദ്ധ്യക്ഷനായി. എം.ബി. സുരേന്ദ്രൻ, എം.ആർ. രമേഷ്കുമാർ, പി.എസ്. വേണുഗോപാൽ, അഡ്വ. എം.കെ. ജയപാൽ, എം.ജി. മണിക്കുട്ടൻ, അഡ്വ. ഇ. ജിജോബാൽ, ശ്രീകുമാർ തമ്പി, കെ. ചന്ദ്ര ബോസ്, എൻ.വി. സോമരാജൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. ആശാലത ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement