ആദായനികുതി ​  പഠന ക്ലാസ് 

Sunday 29 September 2024 12:02 AM IST
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ആദായനികുതി വകുപ്പിന്റെ സഹകരണത്തോടെ വ്യാപാരികൾക്കായി സംഘടിപ്പിച്ച പഠന ക്ലാസ് യുത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉ​ദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര​: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ആദായനികുതി വകുപ്പിന്റെ സഹകരണത്തോടെ വ്യാപാരികൾക്കായി സംഘടിപ്പിച്ച പഠന ക്ലാസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉദ്ഘാടനംചെയ്തു ​.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം.അജ്മൽ അ​ദ്ധ്യക്ഷത വഹിച്ചു, ആദായനികുതി ഓഫീസർ ആർ.വി.രമേശൻ പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ആദായ നികുതി വകുപ്പ് നിയമങ്ങൾ അവതരിപ്പിച്ചു. ഇൻസ്പെക്ടർ എം ദീപ , യൂണിറ്റ് ജനറൽ സെക്രട്ടറി കെ .കെ .വിനോദ് കുമാർ, റാം മോഹൻ ജി .വി, അഭിഷേക് കുമാർ,കെ .കെ .ശിവദാസ്, അസ്‌ലം പാണ്ടികശാല, പി. പി .എ നാസർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement