മൂന്നടിച്ച് മുന്നോട്ട് ബംഗളൂരു
ബംഗളൂരു: ഐ.എസ്.എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്‌സിനെ ഏകപക്ഷീയമാ മൂന്ന് ഗോളുകൾക്ക് കീഴടക്കി ബംഗളൂരു എഫ്.സി മുന്നോട്ട് കുതിക്കുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എഡ്‌ഗാർ മെൻഡസ്, സുരേഷ് വാംഗ്‌ജം, സുനിൽ ഛെത്രി (പെനാൽറ്റിയിൽ) എന്നിവരാണ് ബംഗളൂരുവിന്റെ സ്കോറർമാർ. കളിച്ച മൂന്ന് കളിയും ജയിച്ച് ഒന്നാമതാണ് ബംഗളൂരു. മോഹൻ ബഗാൻ ആറാമതാണ്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഒഡിഷ 2-1ന് ജംഷഡ്‌പൂരിനെ കീഴടക്കി സീസണിലെ ആദ്യ ജയം നേടി. മൗറീസിയോയും ഫാളുമാണ് ഒഡിഷയുടെ സ്കോറർമാർ. ഫാളിന്റെ പിഴവൽ പിറന്ന സെൽഫ് ഗോളാണ് ജംഷഡ്പൂരിന്റെ അക്കൗണ്ടിൽ എത്തിയത്.
ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
സഞ്ജു ടീമിൽ
മുംബയ്: ബംഗ്ലാദേശിനെതിരായ ട്വനറി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണേയും ഉൾപ്പെടുത്തി. ഐ.പി.എല്ലിൽ തകർപ്പൻ പേസുമായി നിറഞ്ഞാടിയ മായങ്ക യാദവിനേയം ടീമിലുൾപ്പെടുത്തു. ജിതേഷ് ശർമ്മയാണ് മറ്റൊരു വിക്കറ്റ് കീപ്പർ.
ടീം: സൂര്യ,അഭിഷേക്,സഞ്ജു , റിങ്കു,ഹാർദിക്,പരാഗ്,നിധീഷ്,ദുബെ,സുന്ദർ, ബിഷ്ണോയി,വരുൺ ,ജിതേഷ്,അർഷ്ദീപ്,ഹർഷിത്, മായങ്ക്.
സൂപ്പർ ലീഗിൽ സമനില
കോഴിക്കോട് : സുപ്പർ ലീഗ് കേരള ഫുട്ബാളിൽഇന്നലെ നടന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സും കാലിക്കറ്റ് എഫ്.സിയും 1-1 ന് സമനിലയിൽ പിരിഞ്ഞു. 61ാം മിനിറ്റിൽ കണ്ണൂർ വാരിയേഴ്സിൻ്റെ ക്യാപ്റ്റൻ സ്പെയിൻ താരം അഡ്രിയൻ സർഡിനീറോ വലകുലുക്കി. 91 ാം മിനിറ്റിൽ ബ്രിട്ടോ നേടിയ ഗോളിലാണ് കാലിക്കറ്റ് സമനില പിടിച്ചത്.