നവരാത്രി ആഘോഷം: ശിവഗിരിയിൽ ഒരുക്കങ്ങളായി
Monday 30 September 2024 12:00 AM IST
ശിവഗിരി : നവരാത്രി ആഘോഷങ്ങൾക്ക് ശിവഗിരിയിൽ ഒരുക്കങ്ങളായി. ഒക്ടോബർ 3 മുതൽ 12 വരെ വിവിധ പരിപാടികൾ ഉണ്ടാകും. 3 ന് രാവിലെ 8.30 ന് നവരാത്രി ദീപം തെളിക്കും. 13 ന് വിദ്യാരംഭം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുളളവർ കലാപരിപാടികൾ അവതരിപ്പിക്കും. ഗുരുദേവകൃതികളുടെ അർച്ചന, കൃതികൾ ഉൾപ്പെടുത്തിയുളള തിരുവാതിര, നൃത്ത നൃത്ത്യങ്ങൾ, കൈകൊട്ടിക്കളി തുടങ്ങിയവയാണ് മുഖ്യ ഇനങ്ങൾ. പ്രശസ്തർ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരികളും നടക്കും. നവാഗതർക്ക് അരങ്ങേറ്റത്തിനും അവസരം ലഭ്യമാണ്. ശാരദാമഠത്തിനു സമീപം പ്രത്യേകം തയ്യാറാക്കുന്ന നവരാത്രി മണ്ഡപത്തിലാകും പരിപാടികൾ. വിവരങ്ങൾക്ക് 9447551499.