മൂന്നു മണിക്കൂർ ഇരുട്ടിലായി എസ്.എ.ടി ആശുപത്രി

Monday 30 September 2024 12:23 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്ര​സ​വം​ ​ന​ട​ക്കു​ന്ന​ ​ത​ല​സ്ഥാ​ന​ത്തെ​ ​അ​വി​ട്ടം​ ​തി​രു​നാ​ൾ​ ​ആ​ശു​പ​ത്രി​ ​(​എ​സ്.​എ.​ടി)​ ​വൈ​ദ്യു​തി​ ​ത​ട​സ​മു​ണ്ടാ​യ​തി​ന് ​പി​ന്നാ​ലെ​ ​ജ​ന​റേ​റ്റ​റും​ ​ത​ക​രാ​റി​ലാ​യ​തോ​ടെ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​മൂ​ന്നു​മ​ണി​ക്കൂ​റോ​ളം​ ​ഇ​രു​ട്ടി​ലാ​യി.​ ​ആ​ശു​പ​ത്രി​ക്ക് ​ഉ​ള്ളി​ൽ​ ​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്രം​ ​പ്രാ​യ​മു​ള്ള​ ​കൈ​ക്കു​ഞ്ഞു​ങ്ങ​ളും​ ​ഗ​ർ​ഭി​ണി​ക​ളാ​യ​ ​സ്ത്രീ​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​കു​റ്റാ​ക്കൂ​രി​രു​ട്ടി​ലാ​യ​തോ​ടെ​ ​കൂ​ട്ടി​രി​പ്പു​കാ​രും​ ​ബ​ന്ധു​ക്ക​ളും​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.​ ​തു​ട​ർ​ന്ന് ​പു​റ​ത്ത് ​നി​ന്ന് ​താ​ത്കാ​ലി​ക​ ​ജ​ന​റേ​റ്റ​ർ​ ​എ​ത്തി​ച്ച് ​വൈ​ദ്യു​തി​ ​പു​നഃ​സ്ഥാ​പി​ച്ചു.​ 7.30​ന് ​ഇ​രു​ട്ടി​ലാ​യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​വെ​ളി​ച്ചം​വ​ന്ന​ത് ​രാ​ത്രി​ 10.23​നാ​ണ്. ആ​ശു​പ​ത്രി​യി​ൽ​ ​ഇ​ന്ന​ലെ​ ​പി.ഡബ്ളി​യു.ഡി​ ഇലക്ട്രി​ക്കൽ വിംഗ് ​മു​ൻ​കൂ​ർ​ ​അ​റി​യി​പ്പ് ​ന​ൽ​കി​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നാ​ൽ​ ​വൈ​കി​ട്ടു​മു​ത​ൽ​ ​ജ​ന​റേ​റ്റ​ർ​ ​വ​ഴി​യാ​ണ്‌​ ​വൈ​ദ്യു​തി​ ​ക​ണ​ക്‌​ഷ​ൻ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്‌.​ ​ജ​ന​റ​റേ​റ്റ​ർ​ ​റീ​ച്ചാ​ർ​ജ്‌​ ​ചെ​യ്യു​മ്പോ​ൾ​ ​സ​ർ​ക്യൂ​ട്ട്‌​ ​ബ്രേ​ക്ക​റി​ലു​ണ്ടാ​യ​ ​ത​ക​രാ​റാ​ണ് ​വൈ​ദ്യു​തി​ ​മു​ട​ക്കി​യ​ത്.​ ​ജ​ന​റേ​റ്റ​ർ​ ​കാ​ല​പ്പ​ഴ​ക്കം​ ​ചെ​ന്ന​താ​ണ്.​ ​ നി​യോ​നേ​റ്റ​ൽ​ ​വാ​ർ​ഡും​ ​എ​ൻ.​ഐ.​സി.​യു​വും​ ​അ​ട​ക്ക​മു​ള്ള​ ​ഗോ​ൾ​ഡ​ൻ​ ​ജൂ​ബി​ലി​ ​കെ​ട്ടി​ട​ത്തി​ൽ​ ​വൈ​ദ്യു​തി​ ​ത​ട​സ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​തി​നാ​ൽ​ ​വെ​ന്റി​ലേ​റ്റ​ർ,​ ​ഇ​ൻ​ക്യു​ബേ​റ്റ​ർ​ ​അ​ട​ക്ക​മു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ളി​ൽ​ ​പ്ര​ശ്ന​മു​ണ്ടാ​യി​ല്ലെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഐ.​സി.​യു​വി​ലും​ ​പ്ര​ശ്‌​ന​മു​ണ്ടാ​യി​ല്ലെ​ന്ന് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ജോ.​ ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.

ഇരുട്ടിൽ നെട്ടോട്ടമോടി

രോഗികളും കൂട്ടിരിപ്പുകാരും

ആശുപത്രിക്ക് അകവും പുറവും ഇരുട്ടായതോടെ പുറത്ത് കാത്ത് നിൽക്കുന്ന കൂട്ടിരിപ്പുകാരും കനത്ത ആശങ്കയിലായി.കുട്ടികൾക്ക് ഭക്ഷണം നൽകാനും മുലപ്പാൽ നൽകാനും സാധിക്കാതെ അമ്മമാരും വിഷമത്തിലായി. വാർഡുകളിൽ വെളിച്ചമില്ലാതെ വന്നതോടെ ശുചിമുറികളിലേക്ക് പോകാനോ സഞ്ചരിക്കാനോ സാധിക്കാതെ നട്ടം തിരിഞ്ഞു. ഫാനുകൾ നിലച്ചതോടെ കൈക്കുഞ്ഞുങ്ങളും അസ്വസ്ഥരായി. മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താതെ വന്നതോടെ ബഹളവും പ്രതിഷേധവും ഉയർന്നു. പൊലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. രാത്രി പതിനൊന്നോടെ ആരോഗ്യമന്ത്രി സ്ഥലത്തെത്തി.

ടോർച്ചടിച്ച് പരിശോധന

ലേബർ റൂമിൽ പ്രസവം നടക്കുന്നതിനിടയിലാണ് വൈദ്യുതി പൂർണമായും തടസപ്പെട്ടെന്ന് രോഗികൾ പറഞ്ഞെങ്കിലും അധികൃതർ ഇത് നിഷേധിച്ചു.അത്യാഹിത വിഭാഗത്തിൽ ടോർച്ചടിച്ചായിരുന്നു പരിശോധന.തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് വാർഡിന് പുറത്തേ മെഴുകുതിരി കത്തിക്കാൻ അനുമതി നൽകിയുള്ളു.

വൈദ്യുതി മുടങ്ങിയ സംഭവത്തിൽ സാങ്കേതിക സമിതി സമഗ്രഅന്വേഷണം നടത്തും.വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും.

- ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.