എം.ജി വിൻഡ്‌സറിന് വില 13.49 ലക്ഷം രൂപ മുതൽ
കൊച്ചി: ഇന്റലിജന്റ് എസ്.യു.വിയായ എം.ജി വിൻഡ്‌സറിന്റെ വില എം.ജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. ഫുൾ ചാർജിംഗിൽ 332 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്നത്.
വാഹനത്തിന്റെ ആദ്യ ഉടമയ്ക്ക് ആജീവനാന്ത ബാറ്ററി വാറന്റി വാഗ്ദാനം ചെയ്യുന്ന എം.ജി, ഇഹബ് എന്ന ആപ്ലിക്കേഷൻ വഴി എല്ലാ ഉപഭോക്താക്കൾക്കും പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിൽ ഒരു വർഷത്തെ സൗജന്യ ചാർജിംഗും ലഭിക്കും. മൂന്ന് വർഷം അല്ലെങ്കിൽ 45,000 കിലോമീറ്ററിന് ശേഷം 60 ശതമാനം ബൈബാക്ക് ഗ്യാരണ്ടി നൽകും. ബുക്കിംഗ് ഒക്‌ടോബർ മൂന്നിന് ആരംഭിക്കും.
മൂന്ന് നിറങ്ങൾ
സ്റ്റാർബർസ്റ്റ് ബ്ലാക്ക്, പേൾ വൈറ്റ്, ക്ലേ ബീജ്, ടർക്കോയ്‌സ് ഗ്രീൻ എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാകും.
വിശാലമായ അകത്തളം
സെഡാൻ വാഹനങ്ങളുടെ സുഖസൗകര്യങ്ങളും എസ്.യു.വിയുടെ വലിപ്പവും സംയോജിപ്പിച്ച് പുറത്തിക്കുന്ന ഇന്റലിജന്റ് സി.യുവി ശ്രേണിയിൽപ്പെടുന്ന വിൻഡ്‌സർ ഫ്യൂച്ചറിസ്റ്റിക് എയറോഡൈനാമിക് ഡിസൈൻ, വിശാലവും ആഡംബരസമാനവുമായ ഇന്റീരിയറുകൾ, സ്മാർട്ട് കണക്‌ടിവിറ്റി, മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവ വാഗ്ദാനം ചെയ്യുന്നു.
എയ്‌റോഗ്ലൈഡ് ഡിസൈനിലാണ് വിൻഡ്‌സർ അവതരിപ്പിക്കുന്നത്. ഇന്റീരിയറുകൾ സമ്പന്നവും ആഡംബരപൂർണവുമാണ്. വിശാലമായ എയ്‌റോ ലോഞ്ച് സീറ്റുകളിൽ 135 ഡിഗ്രി വരെ ചരിഞ്ഞിരിക്കാനാവും. ഇൻഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ്, ഗ്രാൻഡ്വ്യൂ ടച്ച് ഡിസ്‌പ്ലേയിൽ ഇമ്മേഴ്‌സീവ് എന്റർടൈൻമെന്റ്, സ്മാർട്ട് കണക്ടിവിറ്റി ഫീച്ചറുകൾ എന്നിവ വിൻഡ്‌സറിനെ കൂടുതൽ ആകർഷകമാക്കും.
എക്‌സ് ഷോറൂം വില
13,49,800 രൂപ