സി.പി.ഒ റാങ്ക് പട്ടികയിൽ 6647 പേർ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന്

Tuesday 01 October 2024 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ബറ്റാലിയനുകളിലായി സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും നിയമനം നടന്നത് വെറും 36 ഒഴിവുകളിലേക്ക്. സിവിൽ പൊലീസ് ഓഫീസർമാരുടെ 1500 ഓളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു.

ഒരുവർഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. എസ്‌.ഐമാരുടെയും വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെയും റാങ്ക് പട്ടികകളും പ്രസിദ്ധീകരിച്ചെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല.

ഇക്കഴിഞ്ഞ മേയ് 31ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ മാത്രം മുന്നൂറിലധികം ഒഴിവുണ്ട്. ഒഴിവുകൾ മറ്റു ജില്ലകളിലുമുണ്ട്‌. ബറ്റാലിയനുകളിൽ ജോലിചെയ്യുന്ന സി.പി.ഒ മാരെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് നിയോഗിച്ചാലേ ഒഴിവുകൾ ഉണ്ടാകൂ. തുടർന്ന് ഈ ഒഴിവുകൾ പി.എസ്.എസിയിലേക്ക് റിപ്പോർട്ട് ചെയ്താൽ റാങ്ക് ലിസ്റ്റിൽ നിന്നും നിയമന സാദ്ധ്യത തെളിയും.


ഏഴു ബറ്റാലിയനുകളിലായി എഴുത്തുപരീക്ഷയും കായികപരീക്ഷയും നടത്തി പ്രസിദ്ധീകരിച്ച പട്ടികയിൽ 6647 ഉദ്യോഗാർത്ഥികളാണുള്ളത്. മെയിൽ ലിസ്റ്റിൽ ആകെ 4725 പേരുണ്ട്. സേനയിൽ അംഗബലം കൂട്ടണമെന്ന ഡി.ജി.പിയുടെ ശുപാർശ സർക്കാരിന് മുന്നിലുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് നിയമനത്തിന് സർക്കാർ മടിക്കുന്നതെന്നാണ് ആരോപണം.

കഴിഞ്ഞ ഏപ്രിൽ 15 നാണ് റാങ്ക്പട്ടിക നിലവിൽ വന്നത്. പൊലീസിലെ കൂട്ടവിരമിക്കൽ അടുത്ത മേയിലാണ്. എന്നാൽ അതിന് മുൻപ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമെന്നിരിക്കെ, നിലവിലുള്ള ഒഴിവുകളിൽ പോലും നിയമനം നൽകാത്തത് തികഞ്ഞ അനാസ്ഥയാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ 13975 പേർ , നിയമനം 4458
ഏഴ് ബറ്റാലിയനുകളിലേക്കുള്ള കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 4458 നിയമനം മാത്രമേ നടന്നിട്ടുള്ളൂ. 13975 പേർ ഉൾപ്പെട്ട ലിസ്റ്റായിരുന്നു അന്ന് പ്രസിദ്ധീകരിച്ചത്. ഇക്കുറി അതിന്റെ പകുതി പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

9​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​പി.​എ​സ്.​സി

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​സി.​എ​സ്.​ആ​ർ​ ​ടെ​ക്നി​ഷ്യ​ൻ​ ​ഗ്രേ​ഡ് 2​/​സ്റ്റെ​റി​ലൈ​സേ​ഷ​ൻ​ ​ടെ​ക്നി​ഷ്യ​ൻ​ ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 499​/2023​),​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​കാ​ത്ത്ലാ​ബ് ​ടെ​ക്നി​ഷ്യ​ൻ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 525​/2023​),​ ​ഗ​വ​ൺ​മെ​ന്റ് ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​(​എ​ക്സ്-​റേ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 531​/2023​),​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​ക്ലാ​ർ​ക്ക് ​(​ത​മി​ഴും​ ​മ​ല​യാ​ള​വും​ ​അ​റി​യാ​വു​ന്ന​വ​ർ​)​ ​(​നേ​രി​ട്ടും​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​യും​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 723​/2022,​ 724​/2022​),​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​എ​ൻ.​സി.​സി​/​സൈ​നി​ക​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​എ​ൽ.​ഡി​‌​ടൈ​പ്പി​സ്റ്റ്/​ക്ലാ​ർ​ക്ക് ​ടൈ​പ്പി​സ്റ്റ്/​ടൈ​പ്പി​സ്റ്റ് ​ക്ലാ​ർ​ക്ക് ​(​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ ​മാ​ത്രം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 714​/2023​),​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​ക്ലാ​ർ​ക്ക്-​ടൈ​പ്പി​സ്റ്റ് ​(​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 146​/2023​),​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​ലോ​വ​ർ​ ​ഡി​വി​ഷ​ൻ​ ​ടൈ​പ്പി​സ്റ്റ് ​(​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 201​/2023​),​ ​സ​ർ​ക്കാ​ർ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള​ ​വി​വി​ധ​ ​ക​മ്പ​നി​/​കോ​ർ​പ്പ​റേ​ഷ​ൻ​/​ബോ​ർ​ഡ്/​സൊ​സൈ​റ്റി​/​ ​ലോ​ക്ക​ൽ​ ​അ​തോ​റി​റ്റി​ക​ളി​ൽ​ ​ടൈ​പ്പി​സ്റ്റ് ​ഗ്രേ​ഡ് 2​ ​-​ ​ഒ​ന്നാം​ ​എ​ൻ.​സി.​എ.​-​ ​എ​സ്.​സി.​സി.​സി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 159​/2023​),​ ​കേ​ര​ള​ ​കേ​ര​ ​ക​ർ​ഷ​ക​ ​സ​ഹ​ക​ര​ണ​ ​ഫെ​ഡ​റേ​ഷ​നി​ൽ​ ​(​കേ​ര​ഫെ​ഡ്)​ ​എ​ൽ.​ഡി​ ​ടൈ​പ്പി​സ്റ്റ് ​-​ ​പാ​ർ​ട്ട് 1​ ​(​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 191​/2023​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​പി.​എ​സ്.​സി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.