ഫോൺചോർത്തലിൽ മറുപടിയില്ല, രാഷ്ട്രപതിയെ അറിയിക്കാൻ ഗവർണർ

Tuesday 01 October 2024 12:00 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മാദ്ധ്യമപ്രവർത്തകരുടെയുമടക്കം ഫോൺ അനധികൃതമായി ചോർത്തിയെന്ന വെളിപ്പെടുത്തലിൽ എന്ത് നടപടിയെടുത്തെന്ന് ഉടനടി അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിന് മറുപടി നൽകാതെ സർക്കാർ.

സെപ്തംബർ പത്തിനാണ് കത്തയച്ചത്. 20 ദിവസം കഴിഞ്ഞിട്ടും മറുപടിയില്ല. വിശദീകരണം നൽകിയില്ലെങ്കിൽ രാഷ്ട്രപതിക്ക് എല്ലാ മാസവും അയയ്ക്കുന്ന സംസ്ഥാനത്തെ പൊതുസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്താനാണ് ഗവർണറുടെ നീക്കം. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ആഭ്യന്തരമന്ത്രി എന്നിവർക്കും ഗവർണർ പ്രതിമാസ റിപ്പോർട്ടയയ്ക്കാറുണ്ട്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ ചോർത്തിയെന്ന പി.വി.അൻവർ എം.എൽ.എയുടെ ആരോപണം ഗൗരവമേറിയതാണെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാൽ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടത്. സോഫ്‌റ്റ്‌വെയറുപയോഗിച്ച് താൻ ഫോൺചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തലും ഗൗരവമുള്ളതാണ്.

അൻവറിനെതിരെ കോട്ടയത്ത് കേസെടുത്തിട്ടുണ്ട്.

പൊതുസുരക്ഷയെ ബാധിക്കുംവിധം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി ചോർത്തുകയോ ചോർത്തിപ്പിക്കുകയോ ചെയ്തെന്നാണ് കുറ്റം. ഇതു ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റും പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയും ഉണ്ടാക്കാനും മനഃപൂർവം കലാപം സൃഷ്ടിക്കാനും ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. ഒരു വർഷം തടവും പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.

അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​സ്കൂ​ളു​കൾ ​കാ​ൽ​ല​ക്ഷം​ ​കു​ട്ടി​ക​ളെ​ ​ബാ​ധി​ക്കും

ഷാ​ബി​ൽ​ ​ബ​ഷീർ

മ​ല​പ്പു​റം​:​ ​സ​ർ​ക്കാ​രി​ന്റെ​ ​ഫ​ണ്ട് ​മു​ട​ങ്ങി​യ​തോ​ടെ​ ​സം​സ്ഥാ​ന​ത്തെ​ 314​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ളു​ക​ൾ​ ​അ​ട​ച്ചു​പൂ​ട്ട​ൽ​ ​ഭീ​ഷ​ണി​യി​ലാ​യി.​ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​ ​കാ​ൽ​ല​ക്ഷ​ത്തോ​ളം​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ 5,200​ഓ​ളം​ ​ജീ​വ​ന​ക്കാ​രെ​യു​മാ​ണ് ​ഇ​ത് ​ബാ​ധി​ക്കു​ക. സ്‌​കൂ​ളു​ക​ൾ​ക്കു​ള്ള​ ​ഗ്രാ​ൻ​ഡ്,​ ​അ​ദ്ധ്യാ​പ​ക​ർ​ക്കു​ള്ള​ ​ഓ​ണ​റേ​റി​യം​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​അ​പേ​ക്ഷ​ ​ജൂ​ണി​ൽ​ ​ക്ഷ​ണി​ച്ച് ​ആ​ദ്യ​ ​ഗ​ഡു​ ​സെ​പ്തം​ബ​റി​ലും​ ​ര​ണ്ടാം​ ​ഗ​ഡു​ ​മാ​ർ​ച്ചി​ലും​ ​അ​നു​വ​ദി​ക്കാ​റാ​ണ് ​പ​തി​വ്.​ ​ഇ​ത്ത​വ​ണ​ ​ഇ​തു​വ​രെ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചി​ട്ടി​ല്ല.​ ​എ​സ്.​എ​സ് ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​കു​ട്ടി​ക​ളു​ടെ​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ച്ച​ ​ശേ​ഷം​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യാ​ണ് ​ഫ​ണ്ട് ​അ​നു​വ​ദി​ക്കു​ക. എ​ൻ.​ജി.​ഒ​ക​ളും​ ​സം​ഘ​ട​ന​ക​ളും​ ​ന​ട​ത്തു​ന്ന​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ളു​ക​ൾ​ക്ക് ​ഫ​ണ്ട് ​അ​നു​വ​ദി​ക്കു​ന്ന​ത് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പാ​ണ്.​ ​ഇ​തി​ന് 60​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​വേ​ണം.​ ​എ​ട്ട് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഒ​രു​ ​എ​ഡ്യൂ​ക്കേ​റ്റ​ർ​ ​വേ​ണം.​ 28,000​ ​-​ 32,000​ ​വ​രെ​യാ​ണ് ​വേ​ത​നം.​ ​ആ​യ​മാ​ർ​ക്ക് 18,790​ ​രൂ​പ​യും. ക​ഴി​ഞ്ഞ​ ​വ​ർ​ഷ​മി​റ​ക്കി​യ​ ​സാ​മ്പ​ത്തി​ക​ ​പാ​ക്കേ​ജി​ൽ​ ​ആ​യ​മാ​രു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​എ​ട്ടാം​ത​ര​ത്തി​ൽ​ ​നി​ന്ന് ​പ​ത്ത് ​ആ​ക്കി​യ​തോ​ടെ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​പ​ല​ർ​ക്കും​ ​ശ​മ്പ​ളം​ ​ന​ൽ​കാ​നാ​വാ​ത്ത​ ​സ്ഥി​തി​യു​മു​ണ്ട്.​ ​റൈ​റ്റ് ​ഒ​ഫ് ​പേ​ഴ്സ​ൺ​ ​വി​ത്ത് ​ഡി​സ​ബി​ല​റ്റീ​സ് ​ആ​ക്ട് ​പ്ര​കാ​രം​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​അ​നു​വ​ദി​ക്കാ​ൻ​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ളു​ക​ളി​ൽ​ 18​ ​വ​യ​സി​ന് ​താ​ഴെ​യു​ള്ള​ 20​ ​കു​ട്ടി​ക​ൾ​ ​വേ​ണം.​ ​എ​ന്നാ​ൽ​ ​ബ​ഡ്സ് ​സ്‌​കൂ​ളു​ക​ളി​ൽ​ ​ഒ​രു​കു​ട്ടി​യു​ണ്ടെ​ങ്കി​ലും​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ല​ഭി​ക്കും.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 40​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ളു​ക​ൾ​ ​അ​ട​ച്ചു​പൂ​ട്ടി.