അടൽ ടിങ്കറിംഗ് ലാബ്‌സ് മാരത്തോൺ വിജയികൾക്ക് അമൃതവിദ്യാലയത്തിന്റെ ആദരം

Tuesday 01 October 2024 12:08 AM IST
പുതിയകാവ് അമൃതവിദ്യാലയത്തിൽ നടന്ന അനുമോദനച്ചടങ്ങിൽ കർണാടക സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിതേഷ് കുമാർ സിംഗ് ഐ.എ.എസ് സംസാരിക്കുന്നു

കരുനാഗപ്പള്ളി : നീതി ആയോഗിന്റെ അടൽ ഇന്നവേഷൻ മിഷൻ നടത്തിയ അടൽ ടിങ്കറിംഗ് ലാബ്‌സ് മാരത്തോണിൽ വിജയികളായവർക്ക് അമൃതവിദ്യാലയത്തിന്റെ ആദരം. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ 8-ാം സ്ഥാനവും നേടിയ മാസ്റ്റർ ബ്രെയിൻ ടീമംഗങ്ങളായ പുതിയകാവ് അമൃതവിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ നിവേദ് ആർ .പ്രവീൺ, ബി.വിനായക്, എസ്.ആകാശ് എന്നീ വിദ്യാർത്ഥികൾക്കും സ്‌കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെ ചുമതലയുള്ള അദ്ധ്യാപിക ദീപിക, എ.ടി.എൽ മെന്റർ പ്രഭു വിഘ്നേഷ് എന്നിവർക്കും അഡോളസെൻസേഷ്യോ വെബ്‌സൈറ്റ് വികസിപ്പിച്ചതിന് ദേശീയ അംഗീകാരം നേടിയ ഭവ്യശ്രീ സുരവജാലയ്ക്കുമാണ് അനുമോദനം നൽകിയത്. കർണാടക സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിതേഷ് കുമാർ സിംഗ് ഐ .എ .എസ് ചടങ്ങിൽ മുഖ്യാതിഥിയായി. അമൃത എഹെഡ്സ് ഡെപ്യുട്ടി ഡയറക്ടറും അമൃത ടി .ബി. ഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ. സ്നേഹൽ ഷെട്ടി ചടങ്ങിൽ അതിഥിയായി. പുതിയകാവ് അമൃതവിദ്യാലയത്തിൽ നടന്ന അനുമോദനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സ്വാമിനി ശ്രീചരണാമൃത പ്രാണ സ്വാഗതവും അദ്ധ്യാപിക രജിത നന്ദിയും പറഞ്ഞു.

Advertisement
Advertisement