ചാറ്റ് ചെയ്താൽ പോക്സോ കുറ്റമാകില്ല: ഹൈക്കോടതി

Tuesday 01 October 2024 1:14 AM IST

കൊച്ചി: പ്രായപൂർത്തി ആകാത്തവർക്ക് ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ അയയ്ക്കുന്ന ചാറ്റുകളും മെസേജുകളും പോക്സോ കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. 17കാരിയുമായി ഫോണിൽ ചാറ്റ് ചെയ്തതിനും സന്ദേശങ്ങൾ അയച്ചതിനും എറണാകുളം സ്വദേശിയായ 24കാരനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. യുവാവ് നിരന്തരം സന്ദേശമയച്ചിരുന്നെന്നോ അത് ലൈംഗിക ലക്ഷ്യങ്ങളോടെ ആയിരുന്നെന്നോ തെളിയിക്കുന്ന മൊഴിയോ രേഖകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സന്ദേശമയച്ചതും ചാറ്റ് ചെയ്തതും പോക്സോ, ഐ.പി.സി വകുപ്പുകൾ പ്രകാരം കുറ്റകരമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ലൈംഗിക പീഡനം, പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഹർജിക്കാരനെതിരെ ചുമത്തിയിരുന്നത്.

Advertisement
Advertisement