പതഞ്ജലി മണ്ണ് പരിശോധന യന്ത്രത്തിന് അംഗീകാരം
Wednesday 02 October 2024 12:54 AM IST
കൊച്ചി: പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ പതഞ്ജലി വികസിപ്പിച്ച മണ്ണ് പരിശോധന യന്ത്രമായ 'ധർത്തി കാ ഡോക്‌ടറിന്' ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ(ഐ.സി.എ.ആർ) അംഗീകാരം ലഭിച്ചു. കർഷകർക്ക് മികച്ച വിളവ് നേടുന്നതിന് കുറഞ്ഞ ചെലവിൽ കൃത്യതയോടെ മണ്ണ് പരിശോധന നടത്താൻ ധർത്തി കാ ഡോക്‌ടറിലൂടെ കഴിയുമെന്ന് പതഞ്ജലിയുടെ സ്ഥാപകൻ ബാബാ രാംദേവ് പറഞ്ഞു. രാസ പദാർത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം കൃഷി ഭൂമി തരിശായി മാറുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഥാസമയം മണ്ണ് പരിശോധന നടത്തുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും.
നൈട്രജൻ, ഫോസഫറസ്, പൊട്ടാഷ്യം, അയൺ, സിങ്ക് തുടങ്ങിയ 12 മൂലകങ്ങളുടെ മണ്ണിലെ സാന്നിദ്ധ്യം കണ്ടെത്താൻ ഈ ഉപകരണം സഹായിക്കുമെന്ന് ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു.