ഗുരുദേവൻ മഹാത്മാഗാന്ധി സമാഗമം: ഇന്ന് ശിവഗിരിയിൽ സ്മൃതി സമ്മേളനം
Wednesday 02 October 2024 4:03 AM IST
ശിവഗിരി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ശിവഗിരി സന്ദർശിച്ച് ശ്രീനാരായണഗുരുദേവനുമായി ആശയവിനിമയം നടത്തിയതിന്റെ ശതാബ്ദി വേളയിൽ ഗാന്ധിജയന്തി ദിനമായ ഇന്ന് ശിവഗിരിയിൽ സ്മൃതി സമ്മേളനം ചേരും. രാവിലെ 11.30 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രഡിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ സ്മൃതിപ്രഭാഷണങ്ങൾ നടത്തും. ഗുരുധർമ്മപ്രചരണ സഭയുടെയും ഇതര സംഘടനകളുടെയും പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ശിവഗിരി മഠത്തിൽ നിന്നും അറിയിച്ചു. ഫോൺ: 9447551499