'ഇത് കുടുംബത്തിനുള്ളിലെ പ്രശ്‌നം, ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്, സംസാരിച്ച് തീര്‍ക്കും': മനാഫ്
കോഴിക്കോട്: അര്‍ജുന്റെ കുടുംബം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് മനാഫ്. അര്‍ജുന്റെ കുടുംബം തന്റെ കുടുംബമാണെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കുമെന്നും മനാഫ് പറഞ്ഞു. അര്‍ജുന്റെ പേരില്‍ താന്‍ ഫണ്ട് പിരിവ് നടത്തിയെന്ന ആരോപണവും നിഷേധിച്ച മനാഫ് താന്‍ ചെയ്ത കാര്യങ്ങളെല്ലാം നിലനില്‍ക്കുമെന്നും പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.
'അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതണ്, സംസാരിച്ച് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ തയ്യാറണ്. ലോറിക്ക് അര്‍ജുന്‍ എന്നുതന്നെ പേരിടും. അര്‍ജുന്റെ കുടുംബവുമായി കാര്യമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മനാഫ് പറയുന്നു. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റ്? എനിക്കാരോടെങ്കിലും ഒന്ന് സംസാരിക്കണം. അതിനുവേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അര്‍ജുന്റെ വിഷയത്തിനുശേഷം യൂട്യൂബ് ചാനലില്‍ ഒന്നും വന്നിട്ടില്ലല്ലോ. അര്‍ജുനെ കിട്ടുന്നതോടെ ചാനലിന് അര്‍ഥമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
ആകെ പത്തയ്യായിരം സബ്‌സ്‌ക്രൈബേഴ്‌സാണ് ചാനലിനുള്ളത്. അതുകൊണ്ട് എന്ത് പ്രശ്‌നമാണുള്ളത്/ വൈകാരികത വെച്ചിട്ട് തന്നെയാണ് അര്‍ജുന്‍ ജനഹൃദയങ്ങളിലേക്കെത്തിയത്. അങ്ങനെ വൈകാരികത ആയി തോന്നുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ കരുതിക്കോളൂ. അര്‍ജുന്റെ അമ്മ എന്റെ അമ്മയാണ്, അമ്മ എന്നെ തള്ളിപ്പറഞ്ഞോട്ടെ. അര്‍ജുന്റെ ഫാമിലി എന്റെ ഫാമിലിയായി ഞാന്‍ കാണുന്നത്. അവരിപ്പോഴുള്ള ബുദ്ധിമോശത്തില്‍ എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ പറഞ്ഞോട്ടെ. അവരിതിനുമുമ്പും പേഴ്സണലായിട്ട് പറഞ്ഞതാണ്. ഞാനതൊന്നും വകവെക്കുന്നില്ല.
ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് ഒരാവശ്യം വരികയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായിട്ടും അവരുടെ കൂടെയുണ്ടാകും. അത് അവരുടെ മാത്രമല്ല, എന്റെ ഏത് ജോലിക്കാര്‍ക്ക് ആവശ്യം വന്നാലും ഞാനങ്ങനെതന്നെ ചെയ്യും.' - മനാഫ് പറഞ്ഞു