മധുരപലഹാരത്തിന് നന്ദി പറഞ്ഞ് നീരജ് ചോപ്രയുടെ അമ്മയ്ക്ക് മോദിയുടെ കത്ത്
ന്യൂഡൽഹി : ഒളിമ്പിക് മെഡലിസ്റ്റ് ജാവലിൻ ത്രോ താരം നീരജ് ചോപ്രയുടെ അമ്മ സമ്മാനിച്ച മധുരലഹാരമായ ' ചുർമ്മ"യ്ക്ക് കത്തിലൂടെ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ജമൈക്കൻ പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നീരജ് പ്രധാനമന്ത്രിക്ക് അമ്മ തയ്യാറാക്കിയ ചുർമ്മ സമ്മാനിച്ചത്. നേരത്തേതന്നെ പ്രധാനമന്ത്രി നീരജിനോട് അമ്മയുണ്ടാക്കുന്ന ചുർമ്മ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ചുർമ്മ വളരെയേറെ സ്വാദ്വിഷ്ഠമായിരുന്നെന്നും അതുകൊണ്ടാണ് കത്തെഴുതിപ്പോയതെന്നും മോദി കത്തിൽകുറിച്ചു. നവരാത്രി വ്രതവേളയിൽ തന്റെ പ്രധാന ഭക്ഷണം ഇതായിരിക്കുമെന്നും ഈ ചുർമ്മ കഴിച്ചാണ് നീരജിന് മെഡലുകൾ നേടാൻ കഴിയുന്നതെന്ന് ഇപ്പോൾ മനസിലായെന്നും പ്രധാനമന്ത്രി എഴുതി.
ചുർമ്മ
ഗോതമ്പ് നന്നായി പൊടിച്ച് ചതച്ച് നെയ്യും പഞ്ചസാരയും ചേർത്ത് വേവിച്ചാണ് ചുർമ്മയുണ്ടാക്കുന്നത്. ഹരിയാനയിൽ നെയ്യിലും ശർക്കരയിലും റൊട്ടി ചതച്ചാണ് ചുർമ ഉണ്ടാക്കുന്നത്