പെൺകുട്ടിയുടെ ആത്മഹത്യ: ജാമ്യത്തിന് സുഹൃത്ത്
Thursday 03 October 2024 4:59 AM IST
കൊച്ചി: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ 18കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൃത്ത് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ജൂൺ 16ന് യുവതി മരിച്ചതിനെ തുടർന്ന് അറസ്റ്റിലായ നെടുമങ്ങാട് സ്വദേശി ബിനോയിയാണ് ഹർജി നൽകിയത്. ഇരുവരും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നെന്നും ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നുമാണ് കേസ്. പ്രായപൂർത്തിയാകുംമുമ്പ് പീഡിപ്പിച്ചതിന് പോക്‌സോ കേസുമുണ്ട്.