എരുമേലിയിൽ പ്രസാദത്തിന് പണം: ആചാരവിരുദ്ധമെന്ന് അയ്യപ്പസേവാ സമാജം

Thursday 03 October 2024 4:03 AM IST

കൊച്ചി: പേട്ടതുള്ളൽ നടക്കുന്ന എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന കളഭം, ഭസ്മം, സിന്ദൂരം എന്നിവയ്ക്ക് പത്തു രൂപ വാങ്ങാനുള്ള ദേവസ്വം ബോർഡ് തീരുമാനം ആചാരവിരുദ്ധമെന്ന് യോഗക്ഷേമ സഭയുടെയും ശബരിമല അയ്യപ്പസേവാ സമാജത്തിന്റെയും അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. പണം ഈടാക്കാൻ കൗണ്ടറുകൾ സ്ഥാപിച്ച് ലക്ഷക്കണക്കിന് രൂപയ്ക്ക് ടെൻഡർ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.