ലോറൻസിന്റെ മൃതദേഹം ഒരാഴ്ചകൂടി മോർച്ചറിയിൽ

Friday 04 October 2024 4:37 AM IST

കൊച്ചി: സി.പി.എം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കാനുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒരാഴ്ച കൂടി നീട്ടി. പള്ളിയിൽ സംസ്‌കരിക്കാൻ വിട്ടുനൽകണമെന്ന മകൾ ആശയുടെ ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ മറ്റ് രണ്ട് മക്കൾക്കും സർക്കാരിനും ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശം നൽകി.

മെഡിക്കൽ പഠനത്തിനായി മൃതദേഹം വിട്ടുനൽകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്നാണ് മക്കളായ അഡ്വ. എം.എൽ. സജീവനും സുജാത ബോബനും നേരത്തേ അറിയിച്ചത്. ഇത്തരമൊരു ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ഹർജിക്കാരിയുടെ വാദം.