കെ.ത്രി.എ കുടുംബ സംഗമം

Friday 04 October 2024 12:45 AM IST

കൊച്ചി: കേരള അഡ്‌വർട്ടൈസിംഗ് ഏജൻസീസ് അസോസിയേഷൻ(കെ.ത്രിഎ) എറണാകുളം, ആലപ്പുഴ സോണിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് കെ.വി. കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡണ്ട് രാജൂ മേനോൻ, സോൺ സെക്രട്ടറി പ്രജീഷ് ഒ.പി, ട്രഷറർ ബിനോ പോൾ, സംസ്ഥാന ഭാരവാഹികളായ ജോൺസ് വളപ്പില, സന്ദീപ് നായർ, എ.ടി. രാജീവ്, ഷൈൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.