കോളേജുകൾക്കും 11ന് അവധി

Friday 04 October 2024 4:49 AM IST

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11ന് അവധിയായിരിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സ്കൂളുകൾക്ക് നേരത്തേ അവധി നൽകിയിരുന്നു.