പൂരം കലക്കൽ: സർക്കാർ മറുപടിക്ക് മൂന്നാഴ്ച

Friday 04 October 2024 12:38 AM IST

കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ നടപടി ആവശ്യപ്പെടുന്ന ഹർജിയിൽ എതിർസത്യവാങ്മൂലം നൽകാൻ അവസാന അവസരമായി സർക്കാരിന് ഹൈക്കോടതി മൂന്നാഴ്ച നൽകി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സമയം അനുവദിച്ചു. പൂരം അലങ്കോലമാക്കിയതിൽ എ.ഡി.ജി.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് സർക്കാർ അറിയിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ, ബി. ഗോപാലകൃഷ്ണൻ എന്നിവർ നൽകിയ ഹർജികളാണ് പരിഗണിച്ചത്.