കാന്തല്ലൂരിൽ കാട്ടാന ചരിഞ്ഞു; ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ സംഭവം
Friday 04 October 2024 6:51 AM IST
ഇടുക്കി: കാന്തല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പത്ത് വയസ് തോന്നിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകുന്നേരമാണ് ആനയുടെ ജഡം കണ്ടെത്തിയത്. പ്രദേശവാസികൾ ഉടൻ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മറയൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവർ സ്ഥലത്തെത്തുകയും പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടിക്രമത്തിലേക്ക് കടക്കുകയും ചെയ്‌തു.
സോളാർ വേലിയിലേക്ക് ഇലക്ട്രിക് വൈദ്യുതി നൽകിയെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. സ്ഥലമുടമ ഒളിവിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ഒരാഴ്‌ചയ്‌ക്കിടെ ചരിയുന്ന രണ്ടാമത്തെ ആനയാണിത്.