തിരമാലയ്‌ക്കൊപ്പം കരയിലേക്ക് എത്തിയത് നിസാരക്കാരനല്ലെന്ന് മാത്രമല്ല അപകടകാരിയും; ഇത്‌ അത്യപൂർവ കാഴ്‌ചയെന്ന് വാവ സുരേഷ്

Friday 04 October 2024 1:46 PM IST

ലോകത്ത് 69 ഇനം കടൽ പാമ്പുകൾ ഉള്ളതിൽ 20 ഇനങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നു .അതിൽ ഏഴ് ഇനങ്ങൾ കേരളത്തിൽ കാണപ്പെടുന്നു. മിക്ക കടൽ പാമ്പുകളും വെനമുള്ള അപകടകാരികളായ പാമ്പുകളാണ്.

സ്നേക്ക് മാസ്റ്ററിൽ ഓർനേറ്റ് കടൽ പാമ്പിനെയും,കേരളത്തിൽ തന്നെ രണ്ടാമത് കണ്ടെത്തിയ ചെറിയ തലയൻ കടൽ പാമ്പിനെയും പരിചയപ്പെടുത്തിയിരുന്നു.ഇന്ന് അപൂർവ്വയിനം കടൽ പാമ്പിനെ സ്നേക്ക് മാസ്റ്റർ വാവ സുരേഷ് പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു.

പെരുമാതുറ കടൽക്കരയിലാണ് സംഭവം, സന്ധ്യയ്‌ക്ക് ബീച്ചിൽ തിരമാലയിൽ കരയിൽ എത്തിയ പാമ്പിനെകണ്ട് അവിടെ നിന്നവർ ഞെട്ടി,കിടിലൻ ഒരു കടൽ പാമ്പ്,അപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്ന കടൽമക്കൾ പറഞ്ഞു ഇത് അപൂർവ്വയിനം കടൽ പാമ്പാണ് ,കൂടാതെ അപകടകരിയുമാണ്.അങ്ങനെയാണ് അവിടെ നിന്നവർ വാവാ സുരേഷിനെ വിളിച്ചത്,കാണുക അപൂർവ്വയിനം കടൽ പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.