ഇനി ഇവിടെ തന്നെ

Sunday 06 October 2024 3:31 AM IST

കൊ​ച്ചി​യി​ൽ​ ​സി​നി​മ​ ​സ്വ​പ്നം​ ​ക​ണ്ട​ ​ഈ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പേ​ര് ​മീ​നാ​ക്ഷി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ.​ ​വാ​ഴ​ ​സി​നി​മ​യി​ൽ​ ​മാ​യ​ ​എ​ന്ന​ ബോൾഡ് പെൺകുട്ടിയായി ജീവിച്ച് ​പ്രേ​ക്ഷ​ക​രു​ടെ​ ​ഇ​ഷ്ടം​ ​പി​ടി​ച്ചു​പ​റ്റി​യ​ ​മീ​നാ​ക്ഷി,​​ ​ ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഡൊ​മി​നി​ക് ​ആ​ന്റ് ​ദ​ ​ലേ​ഡീ​സ് ​പ​ഴ്സി​ൽ​ ​മ​മ്മൂ​ട്ടി​യോ​ടൊ​പ്പം. ​ചി​ത്ര​സം​യോ​ജ​ക​ൻ​ ​നൗ​ഫ​ൽ​ ​അ​ബ്ദു​ള്ള​ ​ സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മാ​ത്യു​ ​തോ​മ​സി​ന്റെ​ ​നാ​യി​ക​ ​വേ​ഷ​മാ​ണ് ​ഇ​നി​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​പി​ന്നാ​ലെ​ ​വേ​റെ​യും​ ​പ്രോ​ജ​ക്ടു​ക​ൾ.​ ​സി​നി​മ​യി​ൽ​ ​പു​ത്ത​ൻ​ ​പ്ര​തീ​ക്ഷ​യാ​യി​ ​മാ​റു​ന്ന​ ​മീ​നാ​ക്ഷി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​സാ​രി​ക്കു​ന്നു.

വാ​ങ്ക്,​ ​വ​ട​ക്ക​ൻ,​ ​വാഴ
സി​നി​മ​ ​എ​ന്നും​ ​ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നു.​ ​അ​ച്ഛ​ൻ​ ​ഉ​ണ്ണി​ ​രൂ​പ​വാ​ണി,​​​ ​ദൂ​ര​ദ​ർ​ശ​നു​വേ​ണ്ടി​ ​സീ​രി​യ​ലു​ക​ൾ​ ​നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.
അ​ച്ഛ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യു​ട്ടീ​വാ​യ​ ​തൊ​മ്മ​നും​ ​മ​ക്ക​ളും,​ ​സി.​ഐ.​ഡി​ ​മൂ​സ​ ​എ​ന്നീ​ ​സി​നി​മ​ക​ളു​ടെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​പോ​യ​ത് ​ഓ​ർ​മ്മ​യു​ണ്ട്.​ ​ ​ക്യാ​മ​റ​യു​‌​ടെ​ ​മു​ൻ​പി​ൽ​ ​ ​ഞാ​ൻ​ ​കാ​ണു​ന്ന​ ​ആ​ദ്യ​ ​സി​നി​മ​ ​ന​ട​ൻ​ ​മ​മ്മു​ക്ക​യാ​ണ്.​ ​ഞാ​ൻ​ ​മൂ​ന്നാം​ ​ക്ളാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​അ​ച്ഛ​ന്റെ​ ​മ​ര​ണം.​ ​ഒ​രു​ ​ദി​വ​സം​ ​അ​നീ​ഷ് ​ഉ​പാ​സ​ന​യു​ടെ​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ഫോ​ട്ടോ​ ​എ​ടു​ക്കാ​ൻ​ ​അ​മ്മ​യോ​ടൊ​പ്പം​ ​പോ​യി.​ ​അ​ച്ഛ​ന്റെ​ ​പ​ഴ​യ​ ​ഫോ​ട്ടോ​ ​എ​ഡി​റ്റ് ​ചെ​യ്യാ​നും​ ​കൊ​ടു​ത്തു.​ ​ഫോ​ട്ടോ​ ​ക​ണ്ട് ​'ഉ​ണ്ണി​ ​ചേ​ട്ട​ന്റെ​ ​മോ​ളാ​ണോ"​ ​എ​ന്ന് ​ചോ​ദി​ച്ച് ​അ​നീ​ഷേ​ട്ട​ൻ​ ​അ​ടു​ത്ത​ ​ദി​വ​സം​ ​വി​ളി​ച്ചു.​ ​മോ​ഡ​ലിം​ഗും​ ​ആ​ക്ടി​ങും​ ​താ​ത്പ​ര്യ​മു​ണ്ടോ​യെ​ന്നും​ ​ചോ​ദി​ച്ചു.​ ​അ​ഭി​നയം​ ​ഇ​ഷ്ട​മാ​ണെ​ന്ന് ​പ​റ​ഞ്ഞു.​ ​വാ​ങ്കി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​ ശബ്ന​ ​മു​ഹ​മ്മ​ദ് ​ഫോ​ട്ടോ​ക​ൾ​ ​ക​ണ്ട​തോ​ടെ​യാ​ണ് ​ഞാ​ൻ​ ​ഇ​ൻ​ ​ആ​കു​ന്ന​ത്.​ ​വാ​ങ്ക് ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​പാ​ഷ​ൻ​ ​തി​രി​ച്ച​റി​യു​ന്ന​ത്.​ ​ആ​ ​സ​മ​യ​ത്ത് ​കു​സാ​റ്റി​ൽ​ ​അ​ഞ്ചു​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എ​ൽ.​എ​ൽ.​ ​ബി ​ ​ചെ​യ്യു​ക​യാ​ണ്.​വാ​ങ്കി​നു​ശേ​ഷം​ ​ഉ​ണ്ണി​ ​ആ​റി​ന്റെ​ ​ ​ ​വ​ട​ക്ക​ൻ.


ടോം ബോയ്
വാ​ഴ​ ​സി​നി​മ​യി​ലെ​ ​മാ​യ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​ആ​ളു​ക​ൾ​ ​തി​രി​ച്ച​റി​യു​ന്നു.​ ​ഹെ​യ​ർ​ ​സ്റ്റൈ​ൽ​ ​അ​നു​ക​രി​ച്ച് ​ഫോ​ട്ടോ​ ​അ​യ​യ്ക്കു​ന്ന​വ​രു​ണ്ട്.​ ​വ​ലി​യ​ ​വി​ജ​യം​ ​വാ​ഴ​ ​നേ​ടി.​ ​ഒ.​ടി.​ടി​യി​ലും​ ​സൂ​പ്പ​ർ​ ​ഹി​റ്ര്.​ ​ത​മി​ഴി​ൽ​ ​നി​ന്നും​ ​തെ​ലു​ങ്കി​ൽ​ ​നി​ന്നും​ ​ഹി​ന്ദി​യി​ൽ​ ​നി​ന്നും​ ​മെ​സേ​ജ് ​വ​രു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​മാ​യ​യും​ ​വാ​ഴ​ ​ടീ​മും​ .അ​ച്ഛ​ന്റെ​ ​ഇ​ഷ്ട​പ്ര​കാ​രം​ ​ജീ​വി​ക്കു​ന്ന​ ​പെ​ൺ​കു​ട്ടി​യാ​ണ് ​മാ​യ.​ ​മാ​യ​യെ​പോ​ലെ​ ​ജീ​വി​ക്കു​ന്ന​വ​രാ​ണെ​ന്ന് ​നേ​രി​ട്ട് ​വ​ന്നു​ ​പ​റ​ഞ്ഞ​വ​രു​ണ്ട്.​ ​ക​ഥാപാ​ത്ര​മാ​കാ​ൻ​ ​ബൈ​ക്ക് ​ഒാ​ടി​ക്കാ​ൻ​ ​പ​ഠി​ച്ചു.​ ​മു​ടി​ ​മു​റി​ച്ച് ​ടോം​ ​ബോ​യ് ​ലുക്ക് വരുത്തി.

ഇ​താ​ണ് ​ വ​ഴി
വാ​ഴ​യു​ടെ​ ​ഡ​ബിം​ഗ് ​സ​മ​യ​ത്താ​ണ് ​ഡൊ​മി​നി​ക് ​ആ​ൻ​ഡ് ​ദ​ ​ലേ​ഡീ​സ് ​പ​ഴ്സി​ൽ​ ​ഇ​ൻ​ ​ആ​കു​ന്ന​ത്.​ ​മ​മ്മു​ക്ക​യെ​ ​അ​ടു​ത്തു​ ​ക​ണ്ട​പ്പോ​ൾ​ ​ആ​ദ്യം​ ​പേ​ടി​ ​ഉ​ണ്ടാ​യി​രു​ന്നു.ലൊക്കേഷനിൽവച്ച് വാ​ഴ​യു​ടെ​ ​പോ​സ്റ്റ​ർ​ ​കാ​ണി​ച്ച​പ്പോ​ൾ​ ​മ​മ്മു​ക്ക​ ​ആ​ശം​സ​ ​നേ​ർ​ന്നു.മ​മ്മു​ക്ക,​ ​ഗൗ​തം​ ​ മേ​നോ​ൻ​ ​എ​ന്നീ​ ​പ്ര​തി​ഭാ​ധ​ന​ർ​ക്കൊ​പ്പം​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നുകോ​ഴ്സ് ​ക​ഴി​ഞ്ഞ് ​ഒ​രു​ ​കോ​ർ​പ്പ​റേ​റ്റ് ​സ്ഥാ​പ​ന​ത്തി​ൽ​ ​ര​ണ്ടു​മാ​സം​ ​ജോ​ലി​ ​ചെ​യ്ത​പ്പോ​ൾ​ ​ഇ​ത​ല്ല​ ​എ​ന്റെ​ ​വ​ഴി​യെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞു.​പാ​ഷ​ൻ​ ​ഫോ​ളോ​ ​ചെ​യ്താ​ണ് ​സി​നി​മ​യി​ൽ​ ​വ​ന്ന​ത്.​ ​സിനിമയിൽ തുടരാനാണ് തീരുമാനം.
അ​വ​സ​ര​ങ്ങ​ൾ​ ​തേ​ടി​വ​ന്ന​ത് ​ഭാ​ഗ്യം​ത​ന്നെ​യാ​ണ്.ന​ല്ല​ ​ടീ​മി​ന്റെ​ ​ഭാ​ഗ​മാ​കാ​നാ​ണ് ​ആ​ഗ്ര​ഹം.​ ​അ​മ്മ​ ​ശ്രീ​ല​ത​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ.​ ​എ​ന്റെ​ ​തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ​ഒ​പ്പ​മാ​ണ് ​അ​മ്മ.​ ​നാ​യ​ക്കു​ട്ടി​ ​ചാ​ർ​ളി​ ​കൂ​ടി​ ​ചേ​രു​ന്ന​താ​ണ് ​കു​ടും​ബം.​ ​അ​ച്ഛ​ന്റെ​ ​ജോ​ലി​ ​സ്ഥ​ല​ത്ത് ​വ​ന്ന​ ​തോ​ന്ന​ൽ​ ​അ​നു​ഭ​വ​പ്പെ​ടു​ന്നു.ഈ യാത്ര ഒരുപാട് സന്തോഷം തരുന്നു.