മോശം ബിരിയാണി: മരട് ഹോട്ടലിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന
Saturday 05 October 2024 11:06 PM IST
മരട്: മോശം ബിരിയാണി കൊടുത്ത ഹോട്ടലിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി ഹോട്ടലിൽ നിന്നു പാഴ്സലായി നൽകിയ 11 ബിരിയാണികളും മോശമായ നിലയിലായിരുന്നു. ഇത് കഴിച്ച ഒരു കുടുംബത്തിലെ എല്ലാവർക്കും വയറിളക്കം വന്നതിനെ തുടർന്ന് ചികിത്സ തേടി. രൂക്ഷമായ ഗന്ധം വന്നതിനെ തുടർന്ന് മറ്റുള്ളവർ കഴിച്ചില്ല. ആരോഗ്യ വിഭാഗം ഇന്നലെ രാവിലെ പരിശോധന നടത്തി സാംപിൾ ലാബിലേക്ക് അയച്ചു. മരടിലെ ഭക്ഷ്യ വില്പന കേന്ദ്രങ്ങളിൽ അടുത്ത ദിവസവും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.