അടൂർ ഗവ. ഗേൾസ് സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം
അടൂർ : ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പുതിയതായി പണികഴിപ്പിച്ച സ്കൂൾ കെട്ടിടങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. സ്കൂൾതല ഉദ്ഘാടനം ചിറ്റയം ഗോപകുമാർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ അദ്ധ്യക്ഷയാകും. കിഫ്ബി പദ്ധതിയിൽ നിന്ന് മൂന്നു കോടി രൂപ ചെലവാക്കിയാണ് കെട്ടിടം പണിതത്. ആന്റോ ആന്റണി എംപി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജയൻ, പി.ബി ഹർഷകുമാർ, വാർഡ് മെമ്പർ ശരത്ചന്ദ്രൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ബിന്ദു.എസ് തുടങ്ങിയവർ സംസാരിക്കും.