ഉദയംപേരൂരിൽ അൻപതോളംപേർ സി.പി.എം വിട്ട് കോൺഗ്രസിലേക്ക്
Saturday 05 October 2024 1:42 AM IST
കൊച്ചി: എറണാകുളം ജില്ലയിൽ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഉദയംപേരൂരിൽ പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്. ഉൾപ്പാർട്ടി പ്രശ്‌നങ്ങളും സി.പി.ഐയുമായുള്ള അഭിപ്രായഭിന്നതയുംമൂലം പലപ്പോഴും സി.പി.എമ്മിന് തലവേദന സൃഷ്ടിച്ച സ്ഥലമാണ് ഉദയംപേരൂർ.
മുൻ ഏരിയാ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എൽ. സുരേഷിന്റെ നേതൃത്വത്തിൽ എട്ട് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ അൻപതോളംപേരാണ് സി.പി.എം വിട്ടത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഇക്കാര്യം അറിയിച്ചത്. ഉദയംപേരൂർ നടക്കാവിൽ 11ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രവർത്തകർ കോൺഗ്രസ് അംഗത്വം സ്വീകരിക്കും.