പത്തരമാറ്റോടെ ദക്ഷിണാഫ്രിക്ക

Saturday 05 October 2024 2:59 AM IST

ദുബായ്: ട്വനറി-20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ ഇന്നലെ ദക്ഷിണാഫ്രിക്ക പത്ത് വിക്കറ്റിന് വെസ്റ്റിൻഡീസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക വിക്കറ്റൊന്നും നഷ്ടപ്പടുത്താതെ 17.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (119/0)​.

അർദ്ധ സെ‍ഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഓപ്പണർമാരായ ക്യാപ്ടൻ ലോറ വോൾവാർഡ് (59)​,​ ത‌സമിൻ ബ്രിറ്റ്‌സ് (57)​ എന്നിവർ ദക്ഷിണാഫ്രിക്കയുടെ ചേസിംഗ് അനായാസമാക്കി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസ് നിരയിൽ 41 പന്തിൽ )44 റൺസുമായി പുറത്താകാതെ നിന്ന സ്റ്റെഫാനി ടെയ്‌ലർക്ക് മാത്രമേ തിളങ്ങാനായുള്ളൂ. ക്യാപ്ടൻ ഹെ‌യ്‌ലി മാത്യൂസ് (10) നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്‌ക്കായി മ്ലാബ നാലും കാപ്പ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.

സ്വെയിദ ജയിംസിന് പരിക്ക്

മത്സരത്തിനിടെ വെസ്റ്റിൻഡീസിന്ഫെ യുവ സ്‌പിന്നർ സ്വെയിസ ജയിംസിന് പരിക്കേറ്രു. മത്സരത്തിൽ സ്വെയ്‌ദ എറിഞ്ഞ ആദ്യ പന്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ലോറയുടെ റിട്ടേൺ ഷോട്ട് സ്വെയ്‌ദയുടെ താടിയിൽ കൊള്ളികയായിരുന്നു. പന്ത്കൊണ്ട ഭാഗത്ത് ഉടൻ നീര് വയ്ക്കുകയും ചെയ്തു. തുടർന്ന് താരം ഓവർ പൂർത്തിയാക്കാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. സ്വെ‌യ്‌ദയുടെ പരിക്ക് ഗുരുതരമല്ലെന്ന് ക്യാപ്ടൻ ഹെയ്‌ലി മാത്യൂസ് മത്സരശേഷം പറഞ്ഞു.