കിവികൊത്തിപ്പോയി

Saturday 05 October 2024 3:05 AM IST

ദു​​​ബാ​​​യ്:​​​ ​​​ട്വ​​​ന്റി​​​-20​ ​വ​നി​താ​​​ ​​​ ലോ​​​ക​​​ക​​​പ്പി​​​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​തോ​ൽ​വി​യോ​ടെ​ ​തു​ട​ക്കം.​​​ ​​​ഗ്രൂ​​​പ്പ് ​​​എ​​​യി​​​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​ ​ന്യൂ​സി​ല​ൻ​ഡി​നോ​ട് 58​ ​റ​ൺ​സി​ന് ​തോ​റ്റു.​ ​​​ ​​​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ് 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 160​​​/4​​​ ​​​എ​​​ന്ന​​​ ​​​മി​​​ക​​​ച്ച​​​ ​​​ടോ​​​ട്ട​​​ൽ​​​ ​​​നേ​​​ടി.​​​ ​​​മ​​​റു​​​പ​​​ടി​​​ക്കി​​​റ​​​ങ്ങി​​​യ​​​ ​​​ഇ​​​ന്ത്യ​​​ ​​19​ ​ഓ​വ​റി​ൽ​ 102​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​ബാ​റ്റ​ർ​മാ​ർ​ക്കാ​ർ​ക്കും​ ​തി​ള​ങ്ങാ​നാ​യി​ല്ല.​ 15​ ​റ​ൺെ​സെ​ടു​ത്ത​ ​ക്യാ​പ്ട​ൻ​ ​ഹ​ർ​മ്മ​ൻ​പ്രീ​ത് ​കൗ​റാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ടോ​പ് ​സ്‌​കോ​റ​ർ.​ ​സ​മൃ​തി​ ​മ​ന്ഥ​ന​ ​(12​),​ ​ഷഫാ​ലി​ ​വെ​ർ​മ്മ​ ​(2),​ജ​മീ​മ​ ​റോ​ഡ്രി​ഗ​സ് ​(13​),​ ​റി​ച്ച​ ​ഘോ​ഷ് ​(12​)​ ​എ​ന്നി​വ​രെ​ല്ലാം​ ​നി​രാ​ശ​പ്പെ​ടു​ത്തി.​ ​കി​വീ​സി​നാ​യി​ ​റോ​സ്‌​മേ​രി​ ​നാ​ലും​ ​ത​ഹു​ഹു​ ​മൂ​ന്നും​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്‌​ത്തി.
ടോ​​​സ് ​നേ​​​ടി​​​യ​​​ ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ് ​​​ക്യാ​​​പ്ട​​​ൻ​​​ ​​​സോ​​​ഫി​​​ ​​​ഡി​​​വൈ​​​ൻ​​​ ​​​ബാ​​​റ്റിം​​​ഗ് ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ക്യാ​​​പ്ട​​​ന്റെ​​​ ​​​തീ​​​രു​​​മാ​​​നം​​​ ​​​ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​ ​​​പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ് ​​​ഓ​​​പ്പ​​​ണ​​​ർ​​​മാ​​​രാ​​​യ​​​ ​​​സൂ​​​സി​​​ ​​​ബേ​​​റ്റ്സും​​​ ​​​(​​​ ​​​24പ​​​ന്തി​​​ൽ​​​ 27​​​),​ജോ​​​ർ​​​ജി​​​യ​​​ ​​​പ്ലി​​​മ്മ​​​റും​​​ ​​​(23​​​ ​​​പ​​​ന്തി​​​ൽ​​​ 34​​​)​​​ ​​​കാ​​​ഴ്‌​​​ച​​​വ​​​ച്ച​​​ത്.​​​ പൂ​​​ജ​​​ ​​​വ​​​സ്ട്രാ​​​ക്ക​​​ർ​​​ ​​​എ​​​റി​​​ഞ്ഞ​​​ ​​​ആ​​​ദ്യ​​​ ​​​ഓ​​​വ​​റിൽ ​​​കി​​​വി​​​ക​​​ളു​​​ടെ​​​ ​​​അ​​​ക്കൗ​​​ണ്ടി​​​ൽ​​​ ​​​എ​​​ത്തി​​​യ​​​ത് 9​​​ ​​​റ​​​ൺ​​​സാ​​​ണ്.​​​ ​​​മൂ​​​ന്നാം​​​ ​​​ഓ​​​വ​​​ർ​​​ ​​​എ​​​റി​​​യാ​​​നെ​​​ത്തി​​​യ​​​ ​​​സ്പി​​​ന്ന​​​ർ​​​ ​​​ദീ​​​പ്തി​​​ ​​​ശ​​​ർ​​​മ്മ​​​ ​​​വ​​​ഴ​​​ങ്ങി​​​യ​​​ത് ​​​ഒ​​​രു​​​ ​​​സി​​​ക്സ് ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ 16​​​ ​​​റ​​​ൺ​​​സ്.​​​ ​​​പ​​​വ​​​ർ​​​പ്ലേ​​​യി​​​ൽ​​​ ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ് 55​​​ ​​​റ​​​ൺ​​​സാ​​​ണ് ​​​നേ​​​ടി​​​യ​​​ത്.​​​ ​​​സൂ​​​സി​​​യെ​​​ ​​​ഡീ​​​പ് ​​​മി​​​ഡ് ​​​വി​​​ക്ക​​​റ്റി​​​ൽ​​​ ​​​ശ്രേ​​​യ​​​ങ്ക​​​ ​​​പാ​​​ട്ടീ​​​ലി​​​ന്റെ​​​ ​​​കൈ​​​യ​​ി​ൽ​​​ ​​​എ​​​ത്തി​​​ച്ച് ​​​അ​​​രു​​​ന്ധ​​​തി​​​ ​​​റെെ​​​ഡ്ഡി​​​യാ​​​ണ് ​​​കൂ​​​ട്ടു​​​കെ​​​ട്ട് ​​​പൊ​​​ളി​​​ച്ച് ​ഇ​​​ന്ത്യ​​​യ്ക്ക് ​​​ബ്രേ​​​ക്ക് ​​​ത്രൂ​​​ ​​​ന​​​ൽ​​​കി​​​യ​​​ത്.​​​ ​​​ഒ​​​ന്നാം​​​ ​​​വി​​​ക്ക​​​റ്റി​​​ൽ​​​ ​​​സൂ​​​സി​​​യും​​​ ​​​ജോ​​​ർ​​​ജി​​​യ​​​യും​​​ 46​​​ ​​​പ​​​ന്തി​​​ൽ​​​ 67​​​ ​​​റ​​​ൺ​​​സി​​​ന്റെ​​​ ​​​കൂ​​​ട്ടു​​​കെ​​​ട്ടാ​​​ണ് ​​​ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്.
അ​​​ടു​​​ത്ത​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​​മ​​​ല​​​യാ​​​ളി​​​ ​​​താ​​​രം​​​ ​​​ആ​​​ശ​​​ ​​​ശോ​​​ഭ​​​ന​​​ ​​​ജോ​​​ർ​​​ജി​​​യ​​​യെ​​​ ​​​മി​​​ഡ് ​​​ഓ​​​ണി​​​ൽ​​​ ​​​സ്‌​​​മൃ​​​തി​​​യു​​​ടെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​എ​​​ത്തി​​​ച്ച് ​​​ഇ​​​ന്ത്യ​​​യ്ക്ക് ​​​മു​​​ൻ​​​തൂ​​​ക്കം​​​ ​​​ന​​​ൽ​​​കി.​​​ ​​​ര​​​ണ്ട് ​​​വി​​​ക്ക​​​റ്റ് ​​​പെ​​​ട്ടെ​​​ന്ന് ​​​ന​​​ഷ്ട​​​പ്പെ​​​ട്ട​​​പ്പോ​​​ൾ​​​ ​​​കി​​​വീ​​​സി​​​ന്റെ​​​ ​​​സ്കോ​​​റിം​​​ഗ് ​​​വേ​​​ഗം​​​ ​​​കു​​​റ​​​ഞ്ഞു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​പി​​​ന്നീ​​​ട് ​​​ക്യാ​​​പ്ട​​​ന്റെ​​​ ​​​ഇ​​​ന്നി​​​ഗ്‌​​​സു​​​മാ​​​യി​​​ ​​​ക​​​ളം​​​ ​​​നി​​​റ​​​ഞ്ഞ​​​ ​​​സോ​​​ഫി​​​ ​​​ അ​​​ർ​​​ദ്ധ​​​ ​​​സെ​​​ഞ്ച്വ​​​റി​​​ ​​​നേ​​​ടി​​​ ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ​​​ ​​​മി​​​ക​​​ച്ച​​​ ​​​സ്കോ​​​റി​​​ലേ​​​ക്ക് ​​​ന​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ 36​​​ ​​​പ​​​ന്ത് ​​​നേ​​​രി​​​ട്ട് 7​​​ ​​​ഫോ​​​റു​​​ൾ​​​പ്പെ​​​ടെ​​​ ​​​സോ​​​ഫി പുറത്താകാതെ​​​ 57​​​ ​​​റ​​​ൺ​​​സാ​​​ണ് ​​​നേ​​​ടി​​​യ​​​ത്.​​​
​​

റണ്ണൗട്ട് വിവാദം
ഇ​​​തി​​​നി​​​ടെ​​​ 14​​​-ാം​​​ ​​​ഓ​​​വ​​​റി​​​ന്റെ​​​ ​​​അ​​​വ​​​സാ​​​നം​​​ ​​​ഹ​​​‌​​​ർ​​​മ്മ​​​ൻ​​​പ്രീ​​​ത് ​​​കൗ​​​ർ​​​ ​​​അ​​​മേ​​​ലി​​​യ​​​ ​​​ക​​​റി​​​നെ​​​ ​​​റ​​​ണ്ണൗ​​​ട്ടാ​​​ക്കി​​​യെ​​​ങ്കി​​​ലും​​​ ​​​ബാ​​​ൾ​​​ ​​​ഡെ​​​ഡ്ഡാ​​​യി​​​ക്ക​​​ഴി​​​ഞ്ഞാ​​​യി​​​രു​​​ന്നു​​​ ​​​റ​​​ണ്ണൗ​​​ട്ട് ​​​ശ്ര​​​മം​​​ ​​​എ​​​ന്ന് ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​ ​​​അ​​​മ്പ​​​യ​​​ർ​​​മാ​​​ർ​​​ ​​​അ​​​മേ​​​ലി​​​യ​​​യെ​​​ ​​​തി​​​രി​​​ച്ചു​​​ ​​​വി​​​ളി​​​ച്ചു.​​​ ​​​
14​​​-ാം​​​ ​​​ഓ​​​വ​​​റി​​​ന്റെ​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​പ​​​ന്തി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​സം​​​ഭ​​​വം.​​​ ​​​ഹ​​​ർ​​​മ്മ​​​ന്റെ​​​ ​​​ത്രോ​​​യ്ക്ക് ​​​മു​​​ൻ​​​പ് ​​​ആ​​​ ​​​ഓ​​​വ​​​ർ​​​ ​​​എ​​​റി​​​ഞ്ഞ​​​ ​​​ദീ​​​പ്തി​​​ ​​​ശ​​​ർ​​​മ്മ​​​ ​​​അ​​​മ്പ​​​യ​​​റു​​​ടെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​തൊ​​​പ്പി​​​ ​​​വാ​​​ങ്ങി​​​യി​​​രു​​​ന്നു.​​​ ​​​ഹ​​​ർ​​​മ്മ​​​ൻ​​​ ​​​ഓ​​​വ​​​ർ​​​ ​​​ചെ​​​യ്ഞ്ചി​​​നാ​​​യി​​​ ​​​പ​​​ന്തു​​​മാ​​​യി​​​ ​​​ഓ​​​ടി​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ​​​സോ​​​ഫി​യും​​​ ​​​അ​​​മേ​​​ലി​​​യ​​​യും​​​ ​​​ര​​​ണ്ടാം​​​ ​​​റ​​​ൺ​​​സി​​​നാ​​​യി​​​ ​​​ഓ​​​ടി​​​യ​​​ത്. ഔട്ട് നിഷേധിച്ചതിന് ​പി​​​ന്നാ​​​ലെ​​​ ​​​ഹ​​​ർ​​​മ്മ​​​ൻ അ​​​മ്പ​​​യ​​​ർ​​​മാ​​​രു​​​മാ​​​യി​​​ ​​​ത​​​ർ​​​ക്കി​​​ച്ചു.​​​ ​​​ബൗ​​​ണ്ട​​​റി​​​ക്ക​​​രി​​​കി​​​ലെ​​​ത്തി​​​ ​​​ഫോ​​​ർ​​​ത്ത​​​മ്പ​​​യ​​​റു​​​മാ​​​യി​​​ ​​​ഹ​​​ർ​​​മ്മ​​​ൻ​​​ ​​​സം​​​സാ​​​രി​​​ച്ചു.​​​ ​​​കോ​​​ച്ച് ​​​അ​​​മോ​​​ൽ​​​ ​​​മ​​​ജൂം​​​ദാ​​​റു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​ഇ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ​​​മ​​​ത്സ​​​രം​​​ ​​​അ​​​ല്പ​​​നേ​​​രം​​​ ​​​നി​​​റു​​​ത്തി​​​വ​യ്ക്കേ​ണ്ടി​​​വ​​​ന്നു.​​​എ​ന്നാ​ൽ​ ​​​അ​​​മ്പ​​​യ​​​ർ​​​മാ​​​ർ​​​ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​​ ​​​ഉ​​​റ​​​ച്ചു​​​ ​​​നി​​​ന്നു.​​​ ​അ​ധി​കം​ ​വൈ​കാ​തെ​ ​​​മ​​​ത്സ​​​രം​​​ ​​​പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു.​ എ​​​ന്നാ​​​ൽ​​​ ​​​അ​​​ടു​​​ത്ത​​​ഓ​​​വ​​​റി​​​ൽ​​​ ​​​അ​​​മേ​​​ലി​​​യ​​​യെ​​​ ​​​(13​​​)​​​ ​​​രേ​​​ണു​​​ക​​​ ​​​പു​​​റ​​​ത്താ​​​ക്കി.​​​ ​​​പി​​​ന്നീ​​​ടെ​​​ത്തി​​​യ​​​ ​​​ബ്രൂ​​​ക്കി​​​നെ​​​യും​​​ ​​​(16)​​​ ​​​രേ​​​ണു​​​ക​​​യാ​​​ണ് ​​​മ​​​ട​​​ക്ക​​ി​യ​​​ത്.​​​ ​​​മാ​​​ഡി​​​ ​​​(5​​​)​​​ ​​​സോ​​​ഫി​​​ക്കൊ​​​പ്പം​​​ ​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ ​​​നി​​​ന്നു.​​​ ​​​ഇ​​​ന്ത്യ​​​യ്ക്കാ​​​യി​​​ ​​​രേ​​​ണു​​​ക​​​ ​​​ര​​​ണ്ടും​​​ ​​​ആ​​​ശ,​​​അ​​​രു​​​ന്ധ​​​തി​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ഓ​​​രോ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ത​​​വും​​​ ​​​വീ​​​ഴ്ത്തി.

ആ​ശ​ ​സ​ഫ​ലം
വ​നി​താ​ ​ക്രി​ക്ക​റ്റ് ​ലോ​ക​ക​പ്പി​ൽ​ ​ക​ളി​ക്കു​ന്ന​ ​ആ​ദ്യ​ ​മ​ല​യാ​ളി​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​സ്വ​ന്ത​മാ​ക്കി​ ​തി​ര​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ ​ആ​ശ​ ​ശോ​ഭ​ന.​ ​ട്വ​ന്റി​-20​ ​വ​നി​താ​ ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ന​ലെ​ ​ന്യൂ​സി​ല​ൻ​ഡി​നെ​ ​നേ​രി​ടാ​നി​റ​ങ്ങിയഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​സ്പി​ന്ന​റാ​യ​ ​ആ​ശ​യേ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​പ്ര​തീ​ക്ഷ​ ​കാ​ത്ത​ ​ആ​ശ​ 4​ ​ഓ​വ​റി​ൽ​ 22​ ​റ​ൺ​സ് ​ന​ൽ​കി​ 1​ ​വി​ക്ക​റ്റും​ ​വീ​ഴ്‌​ത്തി.​ ​ക​ഴി​ഞ്ഞ​ ​വ​നി​താ​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്‌​സ് ​ബം​ഗ​ളൂ​രു​വി​നാ​യി​ ​പു​റ​ത്തെ​ടു​ത്ത​ ​പ്ര​ക​ട​ന​മാ​ണ് ​ആ​ശ​യെ​ ​ക്രി​ക്ക​റ്റ് ​ലോ​ക​ത്തി​ന്റെ​ ​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി​ ​മാ​റ്റി​യ​ത്.​ ​പി​ന്നാ​ലെ​ 33​-ാം​ ​വ​യ​സി​ൽ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ലേ​ക്കും​ ​വി​ളി​യെ​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​അ​ര​ങ്ങേ​റ്റ​ ​മ​ത്സ​രം​ ​ക​ളി​ച്ച​ ​ഏ​റ്റ​വും​ ​പ്രാ​യ​മേ​റി​യ​ ​വ​നി​താ​ ​ക്രി​ക്ക​റ്റ് ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡും​ ​ആ​ശ​യു​ടെ​ ​പേ​രി​ലാ​ണ്.​ ​തു​ട​ർ​ന്ന് ​അ​വ​സ​രം​ ​കി​ട്ടി​യ​പ്പോ​ഴെ​ല്ലാം​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​ആ​ശ​ ​ഇ​ന്ത്യ​ൻ​ ​ജേ​ഴ്സ​യി​ൽ​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​മ​റ്റൊ​രു​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ജ​ന​ ​സ​ജീ​വ​നും​ ​ഇ​ന്ത്യ​യു​ടെ​ ​ലോ​ക​ക​പ്പ് ​ടീ​മി​ൽ​ ​ഉ​ണ്ടെ​ങ്കി​ലും​ ​ഇ​ന്ന​ലെ​ ​അ​വ​സാ​ന​ ​ഇ​ല​വ​നി​ൽ​ ​ഇ​ടം​ ​നേ​ടാ​നാ​യി​ല്ല.